നൊച്ചാട് ഫീനിക്സ് ലൈബ്രറി ബഷീർ ദിനം ആചരിച്ചു
രാജീവൻ കരുവണ്ണൂർ പരിപാടി ഉദ്ഘാടനം ചെയ്തു

നൊച്ചാട്: ഫീനിക്സ് ലൈബ്രറി ആൻ്റ് കൾച്ചറൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ ബഷീർ ദിനാചരണ പരിപാടികൾ നടന്നു. പി.കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. രാജീവൻ കരുവണ്ണൂർ പരിപാടി ഉദ്ഘാടനം ചെയ്തു.
'ബഷീർ കൃതികളിലൂടെ' എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്കും വനിതകൾക്കും ക്വിസ് മത്സരം നടന്നു. മത്സരത്തിൽ വേദലക്ഷ്മി എം.പി ഒന്നാം സ്ഥാനം നേടി. ടി.എം. കുഞ്ഞിക്കണ്ണൻ, ജസീല വി.എം., സജീർ ഇ.എം., അഞ്ജലി എൻ.എം. എന്നിവർ സംസാരിച്ചു.