തണ്ടയിൽ താഴെ -മരുതിയാട്ട് മുക്ക് റോഡ് ഗതാഗത യോഗ്യമാക്കണം: യു.ഡി.എഫ്
കൺവെൻഷൻ പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിസി.കെ അജീഷ് ഉദ്ഘാടനം ചെയ്തു.

കാരയാട്: തണ്ടയിൽ താഴെ -മരുതിയാട്ട് മുക്ക് താഴെ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് യുഡിഎഫ് അരിക്കുളം പഞ്ചായത്ത് ഒന്നാം വാർഡ് കൺവെൻഷൻ ആവശ്യപ്പെട്ടു.റോഡിൽ വെള്ളം കെട്ടിനിന്ന് ചളി കെട്ടിനിൽക്കുന്നു. കാൽ നടയാത്ര പോലും ദു:സഹ മാണ്.
റോഡിന്റെ തുടക്കത്തിൽ കുറച്ച് ഭാഗം കോൺക്രീറ്റ് ചെയ്തിട്ടുണ്ട് ബാക്കി ഭാഗമാണ് ഈ സ്ഥിതിയിൽ ഉള്ളത്. കൺവെൻഷൻ പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിസി.കെ അജീഷ് ഉദ്ഘാടനം ചെയ്തു. നാറണത്ത് അമ്മത് ഹാജി അദ്ധ്വ ക്ഷ്യം വഹിച്ചു. സി രാമദാസ്, ഹാഷീം കാവിൽ, യൂസഫ് കുറ്റിക്കണ്ടി,പത്മനാഭൻ പുതിയടത്ത്, അനിൽകുമാർ അരിക്കുളം, കെ.പി രാജിവൻ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി കെ.എം അമ്മത് ഹാജി നാറാണത്ത്, ചെയർമാൻ ശിവൻ ഇലവന്തിക്കര, നിഖിലമരുതിയാട്ട്, വൈസ് ചെയർമാൻമാർ,ഷിബു യു എം കൺവീനർ കുമാരൻ കെ.കെ, ബീരാൻ കുട്ടി ഹാജി മേലിപ്പുറത്ത്, ജോയിൻ കൺവിനർമാർ ആനന്ദ് കിഷോർ സി.ജി ഖജാൻജി എന്നിവരെ തെരഞ്ഞെടുത്തു.