കോട്ടൂർ പഞ്ചായത്തിലെ നോക്ക് കുത്തിയായ തെരുവ് വിളക്കുകൾ മാറ്റി സ്ഥാപിക്കണം:മുസ്ലീം ലീഗ്
കൺവെൻഷൻ എം. കെ അബ്ദുസ്സമദ് ഉൽഘാടനം ചെയ്തു.

പൂനത്ത് : കോട്ടൂർ പഞ്ചായത്തിൽ പല വാർഡുകളിലും ,അങ്ങാടി കളിലും സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ ഉൾപ്പെടെ 90 ശതമാനം തെരുവ് വിളക്കുകളും നോക്കു കുത്തിയായി കണ്ണടച്ച നിലയിലാണുള്ളതെന്ന് പൂനത്ത് പൊട്ടങ്ങൽ മുക്ക് വാർഡ് മുസ്ലീം ലീഗ് കമ്മിറ്റിആരോപിച്ചു .പുതിയ ഭരണ സമിതി വന്നയുടനെ മാറ്റിസ്ഥാപിച്ചിരുന്നെങ്കിലും മൂന്ന് മാസം പിന്നിട്ടപ്പോഴേക്കും പലതും കണ്ണടച്ചു തുടങ്ങി.
വീണ്ടും മാറ്റിസ്ഥാപിക്കാനുള്ള ആവശ്യം നാട്ടുകാർ നിരന്തരം ഉയർത്തിയെങ്കിലും ഭരണ സമിതി യുടെ കാലാവധി കഴിയാറായിട്ടും തെരുവ് വിളക്കുകൾ മാറ്റി സ്ഥാപി ക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ല. ഇനിയെങ്കിലും കോട്ടൂർ പഞ്ചായത്ത് അധികൃതർ കണ്ണ് തുറക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.പൊട്ടങ്ങൽ മുക്ക് അങ്ങാടിയിൽ പുതിയ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണ മെന്നും യോഗം ആവശ്യപ്പെട്ടു.
എം.ബഷീർ അധ്യക്ഷത വഹിച്ചു.ബാലുശ്ശേരി മണ്ഡലം മുസ്ലീം ലീഗ് സെക്രട്ടറി എം കെ.അബ്ദുസ്സമദ് ഉൽഘാടനം ചെയ്തു. സക്കീർ സി കെ, അൻസൽ എംകെ,റഫീക്ക് അപ്പാഞ്ചേരി, അഷ്റഫ് സിപി,എന്നിവർ പ്രസംഗിച്ചു.