തീവെട്ടിക്കൊള്ള നടത്തുന്നവർ ആരോഗ്യമേഖലയെ കുരുതിക്കളമാക്കുന്നു: കെ പി നൗഷാദലി
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ബാലുശ്ശേരി താലൂക്ക് ഗവ.ആശുപത്രിയിലേക്ക് നടന്ന മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബാലുശ്ശേരി: അഴിമതിയും പിൻവാതിൽ നിയമനങ്ങളും മുഖമുദ്രയാക്കിയ എൽഡിഎഫ് സർക്കാർ മറ്റെല്ലാ മേഖലകളെയുമെന്ന പോലെ ആരോഗ്യ രംഗത്തെയും തകർത്തുവെന്നും, ജനങ്ങളെ ശത്രുക്കളായി കാണുന്ന, നാടിന് അപമാനമായ ആരോഗ്യ മന്ത്രി രാജിവെക്കണമെന്നും കെ പി സി സി സെക്രട്ടറി കെ പി നൗഷാദലി.
ആരോഗ്യ രംഗത്തെ സർക്കാരിൻ്റെ അനാസ്ഥയ്ക്കും കെടുകാര്യസ്ഥത യ്ക്കുമെതിരേ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ബാലുശ്ശേരി താലൂക്ക് ഗവ.ആശുപത്രിയിലേക്ക് നടന്ന മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.എം ഉമ്മർ, കെ.ബാലകൃഷ്ണൻ കിടാവ്, നിജേഷ് അരവിന്ദ്,കെ.രാജീവൻ, ആറോട്ടിൽ കിഷോർ, കെ.പി ശ്രീജിത്,പി.പി നൗഷീർ, ടി.കെ. രാജേന്ദ്രൻ, അഗസ്റ്റിൻ കാരക്കട , പി മുരളീധരൻ നമ്പൂതിരി, സമദ് മാസ്റ്റർ,ആർ ഷഹിൻ, വൈശാഖ് കണ്ണോറ, ടി.എം വരുൺ കുമാർ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
ഏ .പി ഷാജി, ടി.കെ ചന്ദ്രൻ, കെ.കെ സുരേഷ്, സുനിൽ കൊളക്കാട്,വി.സി വിജയൻ, നാസർ ഉണ്ണികുളം, വിജയൻ പൊയിൽ, ജോസ് വെളിയത്ത്, സി.എച്ച് സുരേന്ദ്രൻ, പി പി ശ്രീധരൻ, ബിന്ദു കോറോത്ത് നേതൃത്വം നൽകി.