ദേശ സ്മൃതികളുണർത്തി സഫലമീയോർമ;എൻ.എൻ. കക്കാട് അനുസ്മരണം
അനുസ്മരണ പരിപാടി കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു.

കൂട്ടാലിട:"ആർദ്രമീ ധനുമാസ രാവുകളൊന്നിൽ ആതിര വരും പോകുമല്ലേ സഖീ......ദേശവും കാലവും മൗനമായ ഇടനാഴി കളിലൂടെ മന്ത്രിച്ചിരുന്നു. "പുതുവഴി നീ വെട്ടുന്നാകിൽ പലതുണ്ടേ ദുരിതങ്ങൾ എന്ന് കവി പാടിയപ്പോൾ കവിതയിലും സാഹിത്യത്തിലും ജീവിതത്തിലും പുതുവഴി സൃഷ്ടിക്കുകയായിരുന്നു കക്കാട് '.കക്കാട് ഇല്ലവും അവിടനല്ലൂരും സ്കൂളുമൊക്കെ തൻ്റെ കാവ്യലോകത്തിൽ ഇടം പിടിച്ചത് ഗ്രാമീണ സംസ്കൃതിയുടെ നന്മകളുടെ ചിത്രങ്ങളായാണ്.
ദേശ ഗ്രാമസ്മൃതികളുണർത്തി കവി. എൻ.എൻ. കക്കാട് അനുസ്മരണം ശ്രദ്ധേയമായത് കുട്ടികളും അധ്യാപകരും നാട്ടുകാരും രക്ഷിതാക്കളും, സാമൂഹ്യ സാംസ്കാരിക സാഹിത്യ മേഖലയിലെ പ്രമുഖരും ഒത്തു ചേർന്നപ്പോൾ പുതു ചരിത്രം കുറിക്കുകയായിരുന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യ വേദി കോഴിക്കോട് ജില്ലാ സമിതി എൻ.എൻ. കക്കാട് സ്മാരക ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു.
കവിതയിലൂടെ പുതുവഴി വെട്ടിയത് തൻ്റെ ജീവിതത്തിൻ്റെ മാറ്റം കൂടയായിരുന്നു എന്ന് കക്കാട് ഓർമപ്പെടുത്തുകയാണന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് സുരേഷ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും കക്കാടിൻ്റെ മകനുമായ ശ്യാം കക്കാട് മുഖ്യാതിഥിയായി പങ്കെടുത്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.വി പ്രമോദ്, ബിജു കാവിൽ , വിദ്യാരംഗം ജില്ല കോഡിനേറ്റർ രഞ്ജീഷ് ആവള, ജില്ല അസി കോഡിനേറ്റർ വി.എം. അഷറഫ്, ഹെഡ്മിസ്ട്രസ് കെ.കെ. മിനി, വിദ്യാരംഗം കോട്ടൂർ പഞ്ചായത്ത് കോഡിനേറ്റർ ജിതേഷ് പുലരി , കെ. ബിനില എന്നിവർ സംസാരിച്ചു. സഹജ്ഗോപിനാഥ്, കെ. അനുനന്ദ ,പ്രണവ് സി., പി.അനു ദേവ, മിലിൻ ജോഷ് , ഹൃദ്യ എന്നീ വിദ്യാർത്ഥികൾ കക്കാടിൻ്റെ കവിതകൾ അവതരിപ്പിച്ചു. മാട്ടനോട് എ.യു.പി. സ്കൂൾ അധ്യാപക രന്യമനിലിൻ്റെ നേതൃത്യത്തിൽ സഫലമീ യാത്ര എന്ന കവിതയുടെ ദൃശ്യാവിഷ്കാരം നടന്നു. കുട്ടികളും അധ്യാപകരും വീട് സന്ദർശിച്ചു.