കാരയാട് എ എം എൽ പി സ്കൂൾ അക്ഷരക്കൂട് ഡിജിറ്റൽ ലൈബ്രറി പുസ്തക സമാഹരണ യാത്ര നടത്തി
പരിപാടി വാർഡ് മെമ്പർ വി പി അശോകൻ ഫ്ലാഗ് ഓഫ് ചെയ്തു.

അരിക്കുളം: കാരയാട് എ എം എൽ പി സ്കൂൾ ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനത്തോടനു ബന്ധിച്ച് പ്രദേശത്തെ 15 ഓളം കേന്ദ്രങ്ങളിൽ നിന്നും പുസ്തകങ്ങൾ സമാഹരിച്ചു. കാലത്ത് 9 മണിക്ക് തറമ്മൽ അങ്ങാടിയിൽ നിന്നും വാർഡ് മെമ്പർ വി പി അശോകൻ ഫ്ലാഗ് ഓഫ് ചെയ്ത പരിപാടിയിൽ പിടിഎ പ്രസിഡണ്ട് അനസ് കാരയാട് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ മുഹമ്മദ് മുസ്തഫ മാസ്റ്റർ പദ്ധതി വിശദീകരിച്ചു.
എസ് എസ് ജി ചെയർമാൻ മുത്തു കൃഷ്ണൻ, പി ടി എ വൈസ് പ്രസിഡന്റ് സവിൻലാൽ നടുവണ്ണൂർ, എം പി ടി എ പ്രസിഡണ്ട് സൗമ്യ രതീഷ് , ലിബീഷ് എൽ.ബി, വി പി ബാബു, വേണു നമ്പറത്ത്, രാജൻ, ലെനീഷ്കാരയാട്,അമ്മദ് പൊയിലങ്ങൽ, അച്യുതൻ , സാജിദ്, നാരായണൻ ,ഷഫീഖ് , സലാം തറമൽ, യൂസഫ് കുറ്റിക്കണ്ടി,അഷറഫ് പനച്ചിയിൽ, സുബൈർ സഖാഫി, ഇബ്രാഹിംകുട്ടി കെ കെ, ഉണ്ണി, മോഹനൻ , ലതേഷ്, ബുഷറ അബ്ദുൽ മജീദ്, വാർഡ് മെമ്പർമാരായ നിസാർ, രജില വി പി, മിനി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ സ്കൂൾ അധ്യാപിക സിനിത നന്ദി അർപ്പിച്ച് സംസാരിച്ചു.