വിഷരഹിത പൂക്കളും പച്ചക്കറികളുമായി കൂത്താളി റൂറൽ ക്രെഡിറ്റ് സഹകരണ സംഘം
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീജ ശശി തൈ നട്ടു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

കൂത്താളി:ഈ ഓണക്കാലത്ത് വിഷരഹിത പൂക്കളും പച്ചക്കറികളുമായി കൂത്താളി റൂറൽ ക്രഡിറ്റ് സഹകരണ സംഘം ,അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന എൻഡോസൾഫാൻ പോലുള്ള മരുന്നുകൾ അടിച്ച പൂക്കൾ ആണ് ഇന്ന് കേരളത്തിൽ വിപണിയിൽ എത്തുന്നത്. ഇന്ന് ഈ പൂക്കൾ മിക്കവാറും കൈകാര്യം ചെയ്യുന്നത് സ്കൂൾ കുട്ടികളാണ്. ആയതുകൊണ്ട് വിഷാംശം കുട്ടികളിലും മുതിർന്നവരിലും എത്തുന്നു. ഇതിനെതിരെ ജൈവീക കൃഷി രീതിയിൽ വികസിപ്പിച്ചെടു ക്കുന്ന പൂക്കളും പച്ചക്കറികളു മാണ് പദ്ധതി മുന്നോട്ടു വയ്ക്കുന്നത്.
മുഴുവൻ വിദ്യാലയങ്ങളിലും വീടുകളിലും ഓണക്കാലത്ത് ഇത്തരം പൂക്കൾ എത്തിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഓണക്കാലം വിഷരഹിതമാക്കുക എന്നതാണ് ബേങ്ക് ലക്ഷ്യമിടുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീജ ശശി തൈ നട്ടു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ബിന്ദു അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡണ്ട് വി എം രാഘവൻ സ്വാഗതവും, കെ എൻ ബിനോയ് കുമാർ നന്ദിയും പറഞ്ഞു.നളിനി പി പി,ഗോപി. വി, മനോജ് എംകെ, പി.സി സജീവൻ, അച്ചുതൻ, ഇബ്രാഹിം എന്നിവർ സംസാരിച്ചു.