ഉന്നത വിജയികളെ അനുമോദിച്ചു
ഖത്തീബ് ജലീൽ ബാഖവി പാറന്നൂർ ഉദ്ഘാടനം നിർവ്വഹിച്ചു.

നടുവണ്ണൂർ:നടുവണ്ണൂർ റേഞ്ച് മദ്രസ്സ മാനേജ്മെന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ റേഞ്ച് പരിധിയിലെ പതിനേഴ്മദ്രസ്സയിലെ +2 , 10 , 7 , 5 ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവിദ്യാർത്ഥികൾക്ക് അനുമോദനം നൽകി.
ഖത്തീബ് ജലീൽ ബാഖവി പാറന്നൂർ ഉദ്ഘാടനം നിർവ്വഹിച്ചു.റേഞ്ച് മാനേജ്മെന്റ് പ്രസിഡന്റ് എം.കെ. പരീത് അദ്ധ്യക്ഷനായി.എസ് എം എഫ് ജില്ലാ വൈസ് പ്രസിഡന്റ് വാഴയിൽ ലത്തിഫ്‌ഹാജി മുഖ്യപ്രഭാഷണം നടത്തി.
മുഹമ്മദാലി ദാരിമി, മണോളി ഇബ്രാഹിം, കെ.ടി.കെ. റഷീദ്, ജലീൽ ദാരിമി, മുഹമ്മദ് റഫീഖ് ദാരിമി,സഫ അസൈനാർ ഹാജി, ഹസ്സൻകോയ പൂനത്ത്, മുസ്ഥഫ പാലോളി , പി.കെ.അഷ്റഫ്, തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി വി.കെ. ഇസ്മായിൽ സ്വാഗതവും ട്രഷറർ അൻസൽ നന്ദിയും പറഞ്ഞു.