അത്തോളിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം
കുടക്കല്ലിന് സമീപം പാറക്കണ്ടി സുരേഷിന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്.

അത്തോളി: കുടക്കല്ലിന് സമീപം പാറക്കണ്ടി സുരേഷിന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറി യുടെ ആഘാതത്തിൽ സിലിണ്ടറിന്റെ ഭാഗങ്ങൾ അടുക്കള യുടെ വിവിധ ഭാഗങ്ങളിലേക്ക് തെറിച്ചു. അടുക്കള സാമഗ്രികൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലുംആർക്കും പരിക്കില്ല.
പാചകം ചെയ്യുന്നതിനിടെ ഗ്യാസ് ലീക്കാവുകയായിരുന്നു.വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നുള്ള ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിച്ചു.