headerlogo
local

കേരളത്തിൽ പാവപ്പെട്ടവരുടെ മനസ്സുള്ള സർക്കാർ വരണം ; ചാണ്ടി ഉമ്മൻ എം എൽ എ

കേരളത്തിൽ പാവപ്പെട്ടവരുടെ മനസ്സുള്ള സർക്കാർ അധികാരത്തിൽ എത്തണമെന്ന് ചാണ്ടി ഉമ്മൻ എം എൽ - പറഞ്ഞു.

 കേരളത്തിൽ പാവപ്പെട്ടവരുടെ മനസ്സുള്ള സർക്കാർ വരണം ; ചാണ്ടി ഉമ്മൻ എം എൽ എ
avatar image

NDR News

15 Jul 2025 11:39 AM

  കാരയാട്:കേന്ദ്രം ബഹുരാഷ്ട്ര കുത്തകൾക്ക് രാജ്യത്തെ പണയം വെക്കുമ്പോൾ - ജീവിതത്തിന്റെ സമസ്ത മേഖലകളിലും ദുരിതം അനുഭവിക്കുന്ന തൊഴിലാളികളടക്കമുള്ളവരെ തിരിച്ചറിയാൻ ഇടതു സർക്കാറിന് കഴിയുന്നില്ലെന്നും - തൊഴിലാളി വർഗ്ഗത്തിന്റെ അവകാശികൾ എന്നവകാശപ്പെടുന്ന സി.പിഎം സമ്പന്ന വർഗ്ഗത്തിന്റെ അടിമകളായി മാറിയെന്നും അദ്ദേഹം പറഞ്ഞു.ഇതിനെതിരെ ശക്തമായ ജനവികാരം ഉയർത്താൻ ഐ എൻ ടി യു സി യെ പോലുള്ള ട്രേഡ് യുനിയൻ പ്രസ്ഥാനങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

 ഐ.എൻ - ടി - യു സി - പേരാമ്പ്ര നിയോജക മണ്ഡലം കേമ്പ് എക്സിക്യൂട്ടിവ് കാരയാട് തറമ്മൽ അങ്ങാടിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു അദ്ദേഹം. ഐ എൻ ടി യൂസി - പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ്ഷാജു പൊൻ പാറ അദ്ധ്യക്ഷ്യം വഹിച്ചു.

 ഐ.എൻ - ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാണി മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽ ഫിൽ.വി.പി.ഡി സി സി ജനറൽ സെക്രട്ടറിമാരായ.രാജൻ മരുതേരി, മുനിർ എരവത്ത്,പി.കെ - രാഗേഷ്, ഐ.എൻടിയൂസി ജില്ലാ സെക്രട്ടറിമാരയ വി-വി ദിനേശ്, ടി ശ്രീനിവാസൻ,സൗമ്യ -യു,എൻ  കെ.പി രാമചന്ദ്രൻ, യൂസഫ് കുറ്റിക്കണ്ടി,ശശി ഊട്ടേരി,ടി.പി - നാരായണൻ,സി.രാമദാസ്,ശ്രീധരൻ കണ്ണമ്പത്ത്, മുഹമ്മദ് എടച്ചേരി തുടങ്ങിയവർ സംസാരിച്ചു.

NDR News
15 Jul 2025 11:39 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents