വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഓൺലൈൻ സൗകര്യം ഏർപ്പെടുത്തണം;മുസ്ലിം ലീഗ്
മീറ്റിംഗ് മണ്ഡലം മുസ്ലീം ലീഗ് സെക്രട്ടറി എം കെ.അബ്ദുസ്സമദ് ഉൽഘാടനം ചെയ്തു.

പൂനത്ത്: പാർലമെന്റ്,നിയമസഭാ തിരെഞ്ഞെടുപ്പുകളിൽ വോട്ട് ചേർക്കുന്ന രീതിയിൽ തദ്ദേശ തിരഞ്ഞെടുപ്പിലും ഓൺലൈനായി വോട്ട് ചേർക്കാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്ന് പൂനത്ത് പൊട്ടങ്ങൽ മുക്ക് വാർഡ് മുസ്ലീം ലീഗ് കമ്മിറ്റി തിരെഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
യോഗം ബാലുശ്ശേരി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എം.കെ.അബ്ദുസ്സമദ് ഉൽഘാടനം ചെയ്തു. ബഷീർ മറയത്തിങ്ങൽ അധ്യക്ഷത വഹിച്ചു.
എംകെ.അൻസൽ,എ റഫീക്ക്, മൊയ്തിക്കുട്ടി,ഇ കെ,സവാദ് പി കെ,ഹാരിസ് കണ്ണോത്ത്,ഷുക്കൂർ കെകെ,അഷ്റഫ് സി പി,മുസമ്മിൽ എം.കെ, മൊയ്തി കുട്ടി എൻ,പ്രസംഗിച്ചു.