പേരാമ്പ്ര ഉപജില്ല വിദ്യാരംഗം പ്രവർത്തനോദ്ഘാടനവും ഏകദിന ശിൽപശാലയും നാളെ കാവുന്തറ എ.യു.പി. സ്കൂളിൽ
എഴുത്തുകാരൻ കെ.പി.രാമനുണ്ണി ഉദ്ഘാടനം നിർവഹിക്കുന്നതാണ്.

നടുവണ്ണൂർ:പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി പേരാമ്പ്ര ഉപജില്ല ഈ വർഷത്തെ പ്രവർത്തനോദ്ഘാടന വും ഏകദിന ശിൽപശാലയും നാളെ 9.30 മുതൽ കാവുന്തറ എ.യു.പി. സ്കൂളിൽ വെച്ച് നടക്കും. ഉപജില്ലയിലെ സ്കൂളുകളിൽ നിന്ന് കോഡിനേറ്റർമാരായ അധ്യാപകരും കൺവീനർമാരായ വിദ്യാർത്ഥികളും പങ്കെടുക്കും. എഴുത്തുകാരൻ കെ.പി.രാമനുണ്ണി ഉദ്ഘാടനം നിർവഹിക്കുന്നതാണ്.
നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമോദരൻ അധ്യക്ഷത വഹിക്കും. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.വി. പ്രമോദ് പ്രവർത്തന കലണ്ടർ പ്രകാശനം ചെയ്യും.
രാവിലെ 9.30 മുതൽ 4 മണി വരെ നടക്കുന്ന ശിൽപശാലയിൽ വിവിധ സെഷനുകളിലായി പ്രമുഖർ ക്ലാസ്സെടുക്കും.രാവിലെ 9 മണിക്ക് രജിസട്രേഷൻ നടക്കും.