കലയും സാഹിത്യവും മനുഷ്യനെ തമ്മിൽ ഏകോപിപ്പിക്കുകയും മാനസികനിലവാരം ഉയർത്തുകയും ചെയ്യുന്നു:കെ.പി.രാമനുണ്ണി
പേരാമ്പ്ര ഉപജില്ലയുടെ ഈ അധ്യായന വർഷത്തെ പ്രവർത്തനോദ്ഘാടനവും ഏകദിന ശിൽപശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാവുന്തറ :കലയും സാഹിത്യവും മനുഷ്യരെ തമ്മിൽ ഏകോപിപ്പിക്കുകയും അവരുടെ മാനസിക നിലവാരം ഉയർത്തുക യും ചെയ്യുന്നു എന്ന് സാഹിത്യകാരൻ കെ.പി.രാമനുണ്ണി അഭിപ്രായപ്പെട്ടു. ജീവിത മൂല്യങ്ങൾ പങ്ക് വെക്കാനും മനുഷ്യരാശിയുടെ നിലനിൽപിൻ്റെ ആവശ്യകത ലോകത്തിന് സമ്മാനിക്കാനും സാഹിത്യത്തിനും കലക്കും സാധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുവിദ്യാദ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യ വേദി പേരാമ്പ്ര ഉപജില്ലയുടെ ഈ അധ്യായന വർഷത്തെ പ്രവർത്തനോദ്ഘാടനവും ഏകദിന ശിൽപശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാവുന്തറ എ.യു.പി. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.സി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.വി. പ്രമോദ് പ്രവർത്തന കലണ്ടർ പ്രകാശനം ചെയ്തു. ഹെഡ്മാസ്റ്റർ ഫോറം കൺവീനർ കെ.സജീവൻ ഏറ്റുവാങ്ങി. വിദ്യാരംഗം കോഡിനേറ്റർ വി.എം. അഷറഫ്, വാർഡ് മെമ്പർ പി.പി.രജില, മാനേജർ ഉണ്ണി നായർ, ഗ്രാമപഞ്ചായത്ത് മെമ്പർ ടി.നിസാർ, വിദ്യാരംഗം ജില്ലാ പ്രതിനിധി ബി.ബി.ബിനിഷ്, ഹെഡ്മാസ്റ്റർ എം.സജു ബി.ആർ.സി. ട്രയിനർ ടി.കെ. നൗഷാദ്,പി.ടി.എ. വൈസ് പ്രസിഡണ്ട് കെ. സുരേഷ്, സ്റ്റാഫ് സെക്രട്ടറി എസ്. എൽ,കിഷോർ, ഇ.കെ. സുരേഷ്, ജി.കെ. അനീഷ് , ഇ .ഷാഹി,ജി.എസ്.സുജിന, വി.കെ. സൗമ്യ, ജി.രചന,പി.എം. ശ്രീജിത്ത് , പി. രാമചന്ദ്രൻ,ജിതേഷ് പുലരി എന്നിവർ സംസാരിച്ചു.
എഴുത്തുകാരാൻ എം.രഘുനാഥ് അക്ഷരം,നാടക സംവിധായകൻ വിനോദ് പാലങ്ങാട്, ഫോക്ലോർ അക്കാദമി അവാർഡ് ജേതാക്കളായ റീജു ആവള , ധനേഷ് കാരയാട്, എന്നിവർ ക്ലാസ്സെടുത്തു. എം.ടി. കോർണർ, അക്ഷര തണൽ, എം.ടി. കഥാപാത്രങ്ങളെ ഉൾപ്പെടുത്തി ദൃശ്യാവിഷ്ക്കരണം എന്നിവ നടന്നു.