ഉമ്മൻ ചാണ്ടി പാവങ്ങളുടെ മനസ്സിൽ ജീവിക്കുന്ന നേതാവ്:മുനീർ എരവത്ത്
അരിക്കുളം മുക്കിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.

അരിക്കുളം:പാവങ്ങളുടെ ജന മനസ്സിൽ ജീവിക്കുന്ന നേതാവാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന് ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്ത് പറഞ്ഞു.അദ്ദേഹത്തിന്റെ ഭരണകാലഘട്ടം സാധാരണ കാരുടെ സുവർണ്ണകാലഘട്ട മായിരുന്നു. വികസന കാര്യത്തോടൊപ്പം തന്നെ അദ്ദേഹം സാധാരണകാരെയും പാവങ്ങളെയും ചേർത്ത് പിടിച്ചു.
ഉമ്മൻ ചാണ്ടിക്ക് പകരം ഉമ്മൻ ചാണ്ടി മാത്രമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. അരിക്കുളം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി അരി ക്കുളം മുക്കിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരിക്കുളം മണ്ഡലം പ്രസിഡന്റ് ശശി ഊട്ടേരി അധ്യക്ഷം വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ.പി രാമചന്ദ്രൻ, ഒ.കെ ചന്ദ്രൻ, രാമചന്ദ്രൻ,നീലാബരി,കെ അഷ്റഫ്, സി -രാമദാസ്, പി കുട്ടികൃഷ്ണൻ നായർ, യൂസഫ് കുറ്റിക്കണ്ടി,ഹാഷിം കാവിൽ, ശ്രീധരൻ കണ്ണമ്പത്ത്, എൻ- കെ ഉണ്ണികൃഷ്ണൻ,കെ ശ്രീകുമാർ, ബിന്ദു പറമ്പടി, ടി.ടി ശങ്കരൻ നായർ,അനിൽകുമാർ അരിക്കുളം, മുഹമ്മദ് എടച്ചേരി, ബാബു പറമ്പടി, സനൽ വാക മോളി,രാമചന്ദ്രൻ ചിത്തിര, കുഞ്ഞിരാമൻ, ടി എം ബാലകൃഷ്ണൻകൈലാസം തുടങ്ങിയവർ സംസാരിച്ചു.ലത പൊറ്റയിൽ സ്വാഗതവും, ശശിന്ദ്രൻ പുളിയ തിങ്കൽ നന്ദിയും പറഞ്ഞു.