'സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ നടപടി വേണം’: പേരാമ്പ്ര RTO സബ് ഓഫീസിലേക്ക് യുവജനസംഘടനകൾ പ്രതിഷേധ മാർച്ച് സംഘടിച്ചു
പ്രശ്നം പരിഹരിക്കാൻ നാളെ സർവകക്ഷി യോഗം.

പേരാമ്പ്ര: പേരാമ്പ്ര RTO സബ് ഓഫീസിലേക്ക് യുവജനസംഘടന കളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിച്ചു. ബസ്സുകളുടെ മത്സരയോട്ടത്തിൽ നടപടി ആവശ്യപ്പെട്ടാണ് എസ്എഫ്ഐ, ഡിവൈഎഫ്ഐ ഉൾപ്പെടെ യുവജനസംഘടനകൾ പ്രതിഷേധ വുമായി രംഗത്തെത്തിയത്. പ്രശ്നം പരിഹരിക്കാൻ നാളെ സർവകക്ഷി യോഗം.
കുറ്റ്യാടി -കോഴിക്കോട് സംസ്ഥാന പാതയിൽ പേരാമ്പ്ര കക്കാട് ബസ്സുകളുടെ മത്സരയോട്ടത്തിൽ യുവാവ് മരണപ്പെട്ടതിന് പിന്നാലെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിയെ ഇടിച്ചു തെറിപ്പിച്ച ഡ്രൈവർക്കെ തിരെ കൊലപാതക കുറ്റത്തിന് കേസെടുക്കുക, ബസ്സുകളുടെ മത്സരയോട്ടത്തിന് തടയിടാൻ ആവശ്യമായ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.
മാർച്ച് പൊലീസ് തടഞ്ഞതോടെ സംഘർഷാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്തു. പ്രശ്നം പരിഹരിക്കാൻ നാളെ ഡിവൈഎസ്പി വിളിച്ചു ചേർത്ത സർവ്വകക്ഷിയോഗം ചേരും. ബസ്സുകളുടെ ജീവനു വിലകൽപ്പിക്കാതെയുള്ള ഓട്ടം തുടർന്നാൽ തടയാൻ തന്നെയാണ് യുവജനസംഘടനകളുടെ തീരുമാനം.