കൂമുള്ളിയിൽ രാമായണോത്സവം
പരിപാടി കൊളത്തൂർ അദ്വൈതാശ്രമത്തിലെ സംപൂജ്യ മാതാജി ശിവാനന്ദപുരി ഉദ്ഘാടനം നിർവഹിക്കും.

കൂമുള്ളി :രാമായണ വിചാര കേന്ദ്രത്തിന്റെയും പുതുക്കോട്ടുശാല ദുർഗാദേവി ക്ഷേത്രസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ 2025 ജൂലൈ 30ന് രാമായണോത്സവം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ക്ഷേത്ര ഓഡിറ്റോറിയ ത്തിൽ നടക്കുന്ന പരിപാടി കൊളത്തൂർ അദ്വൈതാശ്രമത്തിലെ സംപൂജ്യ മാതാജി ശിവാനന്ദപുരി ഉദ്ഘാടനം നിർവഹിക്കും.
സനാതനധർമ പാഠശാല ഡയറക്ടർ രാജേഷ് നാദാപുരം മുഖ്യപ്രഭാഷണം നടത്തും. ടി സതീശൻ മാസ്റ്റർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ടിപി ദിനേശൻ ആമുഖ ഭാഷണം നടത്തും. തുടർന്ന് രാമായണ മധുരം വിതരണം ചെയ്യും.
രാമായണോത്സവത്തിന്റെ ഭാഗമായി ജൂലൈ 27 ന് രാവിലെ 10 മണിക്ക് UP, ഹൈസ്കൂൾ വിദ്യാർഥികൾക്കുള്ള ക്വിസ് മത്സരവും 30 ന് രാവിലെ 10 മണിക്ക് കുട്ടികൾക്കും മുതിർന്നവർക്കുമുള്ള രാമായണ പാരായണ മത്സരവും സംഘടിപ്പിക്കും.വിജയികൾക്കുള്ള ഉപഹാരം രാമായണോത്സവ വേദിയിൽ വെച്ച് വിതരണം ചെയ്യും.
രാമായണോത്സവത്തിന്റെ വിജയത്തിനായി ടി സതീശൻ മാസ്റ്റർ,സി ശിവദാസൻ, വികെ മാധവൻ നായർ(രക്ഷധികാരിമാർ ), ടിസി രാജൻ ( ചെയർമാൻ), ടി.ഇ കൃഷ്ണൻ, വി ദിനേശൻ, ഉണ്ണി മൊടക്കല്ലൂർ, (വൈസ് ചെയർമാൻ മാർ) ടിപി ദിനേശൻ (ജനറൽ കൺവീനർ ), ഇ എം പ്രകാശൻ (കൺവീനർ ), സികെ രാമചന്ദ്രൻ (ട്രെഷറർ) സുമ പിപി(മാതൃ സമിതി) എന്നിവർ ഭാരവാഹികളായി വിവിധ സബ് കമ്മിറ്റികൾ ഉൾപ്പെടെ 301 അംഗ സ്വാഗത സംഘം രൂപീകരിച്ചു. രാമായണോത്സവത്തിനായി അനീഷ് പുത്തഞ്ചേരി ഡിസൈൻ ചെയ്ത ലോഗോ പ്രകാശിപ്പിച്ചു.