ആവളയിൽ ബാലൻ മാണിക്കോത്ത് അനുസ്മരണം സംഘടിപ്പിച്ചു
മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എം.കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

ആവള: എൻ.ജി.ഒ. അസോസിയേഷൻ നേതാവും ആവളയിലെ രാഷ്ട്രീയ കലാ സാംസ്കാരിക പ്രവർത്തകനുമായിരുന്ന ബാലൻ മാണിക്കോത്തിൻ്റെ മൂന്നാം ചരമവാർഷിക ദിനാചരണം ആവള മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം ചെറുവണ്ണൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എം.കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വിജയൻ ആവള അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എ.കെ. ഉമ്മർ അനുസ്മരണ പ്രസംഗം നടത്തി. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഇ. പ്രദീപൻ, കെ.എസ്.എസ്.പി.എ. നേതാക്കളായ രവീന്ദ്രൻ കിഴക്കയിൽ, വി. കണാരൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് നളിനി നല്ലൂർ, യു.ഡി.എഫ്. കൺവീനർ പിലാക്കാട്ട് ശങ്കരൻ, ഇ.എം. ശങ്കരൻ സി.കെ. കണ്ണൻ സുജീഷ് നല്ലൂർ, പി. ബാലകൃഷ്ണൻ, സുരേഷ് കുളങ്ങര എന്നിവർ സംസാരിച്ചു.