ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നൊരുക്കം;മുസ്ലിം ലീഗ് നേതൃ സംഗമം നടത്തി
ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം എ.റസാഖ് മാസ്റ്റർ ഉൽഘാടനം ചെയ്തു.

ബാലുശ്ശേരി: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്ക ത്തിന്റെ ഭാഗമായി ബാലുശ്ശേരി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ദിശ 2025 ഏകദിന നേതൃ സംഗമം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം.എ.റസാഖ് മാസ്റ്റർ ഉൽഘാടനം ചെയ്തു. ചടങ്ങിൽ സാജിദ് കോറോത്ത് അധ്യക്ഷത വഹിച്ചു.
ആദ്യ സെഷൻ ഉസ്മാൻ താമരത്ത് വിഷയാവതരണം നടത്തി. അഹമ്മദ് കുട്ടി ഉണ്ണികുളം,വികെ സി,ഉമർ മൗലവി, എസ്പി.കുഞ്ഞമ്മദ്, കെ.അമ്മദ് കോയ,സിപി.ബഷീർ,ഇബ്രാഹിം കുട്ടി,ഒ കെ.അമ്മദ്,ഒ എസ്. അസീസ്,എ.പി.അബ്ദുറഹിമാൻ,എംകെ.അബ്ദുസ്സമദ്,പി കെ.സലാം മാസ്റ്റർ,നിസാർ ചേലേരി,വി എം.സുരേഷ് ബാബു,മജീദ് ഉള്ളിയേരി,ഷമീർ പി എച്ച്,നസീറ ഹബീബ്,റംല പയ്യൻ പുനത്തിൽ,അജ്മൽ കൂനഞ്ചേരി,സക്കീർ സികെ,സിറാജ് ചിറ്റേടത്ത് ,കെ ടി കെ.റഷീദ്, അൽത്താഫ് ഹുസൈൻ,എന്നിവർ പ്രസംഗിച്ചു.
രണ്ടാമത്തെ സെഷൻ ജില്ലാ ലീഗ് ജനറൽ സെക്രട്ടറി ടി ടി. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് സിപി സൈദലവി വിഷയാവതരണം നടത്തി.ക്യാമ്പിൽ 250 പ്രതിനിധികൾ പങ്കെടുത്തു.