നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ പുതുതായി രണ്ട് വാർഡുകൾ കൂടി, ആകെ വോട്ടർമാർ 21970
ഏറ്റവും കൂടുതൽ വോട്ടർമാർ എലങ്കമൽ വാർഡിൽ (1461);കുറവ് കരുവണ്ണൂരിൽ (1060)
നടുവണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ ഇത്തവണ പതിനെട്ട് വാർഡുകൾ. മുൻതവണത്തെ അപേക്ഷിച്ച് രണ്ട് വാർഡുകൾ കൂടും. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധപ്പെടുത്തിയ കണക്ക് പ്രകാരം പഞ്ചായത്തിൽ ആകെ വോട്ടർമാർ 21 970 ആണ്.ഇതിൽ 11453 പേർസ്ത്രീകളും, 10517 പേർ പുരുഷന്മാരും ആണ്.ഇത്തവണ പുതുതായി 2 വാർഡുകൾ വർദ്ധിക്കും.ഓരോ വാർഡിലെയും വോട്ടർമാരുടെ കണക്കനുസരിച്ച് കരുവണ്ണൂർ (1060) കാവിൽ (1166 )കാവുന്തറ (1094) വാർഡുകളിലാണ് വോട്ടർമാരുടെ എണ്ണം കുറവുള്ളത്.ഏറ്റവും കൂടുതൽ വോട്ടർമാർ എലങ്കമലിലാണ് - 1461,നെടുവണ്ണൂർ ടൗൺ (1391) വല്ലോറമല (1293 ) ചെങ്കോട്ടുപാറ (1262) എന്നിവയാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ള വാർഡുകൾ.കഴിഞ്ഞതവണ യുഡിഎഫിന് അനുകൂലമായ വാർഡുകളാണ് ഇവ. ഇത്തവണച്ചു പബ്ലിക് സ്കൂളിൽ 2 പോളിംഗ് ബൂത്തുകൾ ഉണ്ടാകും.വല്ലോറ മലയിലെ പോളിംഗ് സ്റ്റേഷനാണ് ഇവിടെ ഒരുക്കുക.വാർഡ് 4 (കരുവണ്ണൂർ) പോളിംഗ് സ്റ്റേഷൻ പറമ്പത്ത് മുക്ക് അംഗൻ വാടിയിലായിരിക്കും. ഇത്തവണ ആകെ 22 പോളിംഗ് സ്റ്റേഷനുകളാണ് നടുവണ്ണൂർ പഞ്ചായത്തിൽ ഒരുക്കുന്നത്. ഓരോ വാർഡുകളും വാർഡുകളിലെ വോട്ടർമാരുടെ എണ്ണവും ഇനി പറയും പ്രകാരമാണ് . കരട് വോട്ടർ പട്ടികയിൽ നിലവിലുള്ള പലരുടെയും പേർ ഇല്ലെന്ന് എന്ന് പരാതി ഉയർന്നിട്ടുണ്ട്. https://sec.kerala.gov.in/public/voters/list കരട് വോട്ടർ പട്ടിക ഈ സൈറ്റിൽ ലഭ്യമാണ്.കരട് വോട്ടർ പട്ടിക പ്രകാരം നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ വാർഡുകളും വോട്ടർമാരുടെ എണ്ണവും ഇനി പറയും പ്രകാരമാണ് വാർഡ് 1.പുതിയേടത്ത് കുനി, ആൺ:641 പെൺ: 681 (ആകെ വോട്ട്1322) 2.കാവിൽ ആൺ:558 പെൺ:, 608 (ആകെ വോട്ട്1166) 3.കരുവണ്ണൂർ ആൺ:518, പെൺ:542, (ആകെ വോട്ട്1060) 4.കാവുന്തറ ആൺ:531, പെൺ:563, (ആകെ വോട്ട്1094) 5.പടപ്പക്കുന്ന് ആൺ: 551, പെൺ:581(ആകെ വോട്ട്1132) 6.ഉടുമ്പ്രമല ആൺ:599, പെൺ: 660 (ആകെ വോട്ട്1259) 7.പുതുശേരി താഴെ ആൺ: 546, പെൺ:582(ആകെ വോട്ട്1128) 8.പുതിയപ്പുറം ആൺ: 572, പെൺ: 607 (ആകെ വോട്ട്1179) 9.വല്ലോറ മല ആൺ: 596, പെൺ:697(ആകെ വോട്ട്1293) 10.നടുവണ്ണൂർ ആൺ: 598, പെൺ:644 (ആകെ വോട്ട്1242) 11.നടുവണ്ണൂർ ടൗൺ ആൺ: 680, പെൺ: 711 (ആകെ വോട്ട്1391) 12. അങ്കക്കളരി ആൺ:566, പെൺ:659 (ആകെ വോട്ട്1225) 13.കരിമ്പാപൊയിൽ ആൺ:597, പെൺ:634 (ആകെ വോട്ട്1231) 14.ചെങ്ങോട്ട് പാറ ആൺ: 591, പെൺ:671 (ആകെ വോട്ട്1262) 15.പാലയാട്ട് ആൺ: 581, പെൺ:624(ആകെ വോട്ട്1205) 16.മന്ദൻകാവ് ആൺ:569, പെൺ:632 (ആകെ വോട്ട്1201) 17.തുരുത്തി മുക്ക് ആൺ: 506, പെൺ: 613 (ആകെ വോട്ട്1119) 18.എലങ്കമൽ ആൺ: 717, പെൺ:744 (ആകെ വോട്ട്1461)

