പൂനത്ത് പാലിയറ്റീവ് യൂണിറ്റിന് കമ്പ്യൂട്ടറൂം ഉപകരണങ്ങളും നല്കി കെ എം സി സി
ചടങ്ങ് എം കെ.അബ്ദുസ്സമദ് ഉൽഘാടനം ചെയ്തു.

പൂനത്ത്: പൂനത്ത് മുസ്ലിം റിലീഫ് കമ്മിറ്റിയുടെ പാലിയറ്റീവ് കെയർ യൂണിറ്റിന് പരേതനായ ഷുക്കൂർ ഹാജിയുടെ ഓർമക്കായി ബഹ്റൈൻ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി കമ്പ്യൂട്ടറും ഉപകരണങ്ങളും സമർപ്പിച്ചു.
ബാലുശ്ശേരി മണ്ഡലം കെഎംസിസി സെക്രട്ടറി റസാക്ക് കായണ്ണ സമർപ്പിച്ച കമ്പ്യൂട്ടർ റിലീഫ് കമ്മിറ്റി ഭാരവാഹികൾ ഏറ്റുവാങ്ങി.
ചടങ്ങ് മണ്ഡലം മുസ്ലീം ലീഗ് സെക്രട്ടറി എംകെ.അബ്ദുസ്സമദ് ഉൽഘാടനം ചെയ്തു. ടി.ഹസ്സൻ കോയ അധ്യക്ഷത വഹിച്ചു. എം.ബഷീർ ,എം പി.ഹസ്സൻ കോയ, കുഞ്ഞാലി നടുവണ്ണൂർ, നൗഫൽ,റാഷിദ് പൂനത്ത്, അബൂബക്കർ നടുവണ്ണൂർ, ഹബീബ് എം,യൂസഫ് ഇ പി,അർഷാദ് എൻ.കെ,റഷീദ് റോസ് മഹൽ, ഷമീർ പിവി,അഷ്റഫ് സിപി, എൻ.മൊയ്തിക്കുട്ടി പ്രസംഗിച്ചു.