ഗൃഹസുരക്ഷാ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു.

പേരാമ്പ്ര: കാരയാട് പാളപ്പുറം നിള റെസിഡൻസ് അസോസിയേഷൻ ഗാർഹിക അഗ്നിസുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു.
മഴക്കാല സുരക്ഷ മുൻകരുതലുകൾ,പാചകവാതക അപകടസാധ്യതകളും പ്രതിരോധ മാർഗങ്ങളും ഇലക്ട്രിസിറ്റി അപകടങ്ങൾ എന്നിവരെക്കുറിച്ച് വിശദീകരിച്ചു.
വിവിധതരം ഫയർ എക്സ്റ്റിങ്യൂഷറുകളെ കുറിച്ച് പരിചയപ്പെടുത്തുകയും പ്രവർത്തി പ്പിക്കുന്നതിൽ പ്രയോഗിക പരിശീലനം നൽകുകയും ചെയ്തു.അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന റോപ്പ് റെസ്ക്യൂ പ്രവർത്തനങ്ങളും സിപിആർ കൊടുക്കുന്ന പ്രക്രിയകളും പരിശീലിപ്പിച്ചു.
കോളിയോട് സുനിൽ മാസ്റ്ററുടെ വീട്ടിൽ വച്ച് സംഘടിപ്പിച്ച പരിപാടിയിൽ അംഗങ്ങളും വിദ്യാർത്ഥികളും പങ്കെടുത്തു. അസോസിയേഷൻ പ്രസിഡണ്ട് ആതിര എ.എസ്. അധ്യക്ഷത വഹിച്ച ചടങ്ങിൽ സുനിൽ കോളിയാട്ട് സ്വാഗതവും രമ്യ നന്ദിയും രേഖപ്പെടുത്തി.