നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ എം.ടി.അക്ഷരോത്സവ ത്തിൻ്റെ ഭാഗമായി പുസ്തക നിറവും പ്രകാശനവും
കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു.

നൊച്ചാട്:എം.ടി. അക്ഷരോത്സവ ത്തിൻ്റെ ഭാഗമായി നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ പുസ്തക നിറവ്,പുസ്തക പ്രകാശനം, സ്നേഹാദരം കവിയോടൊപ്പം എന്നീ പരിപാടികൾ സംഘടിപ്പിച്ചു. കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു.
വായന ഒരു സംസ്കാരമാണന്നും സ്കൂൾ ജീവിതത്തിൽ ലഭിക്കുന്ന എഴുത്തനുഭവവും പ്രോത്സാഹന വുമാണ് സാഹിത്യത്തിൻ്റെ തുടക്കമായി മാറുക എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒൻപതാം ക്ലാസിലെ അടിസ്ഥാന പാഠാവലിയിലെ സ്മാരകം എന്ന കവിതയുമായി ബന്ധപ്പെടുത്തി രചയിതാവിനൊപ്പം എന്ന അഭിമുഖം നടന്നു.
കുട്ടികളിൽ വായന ശീലം വർദ്ധിപ്പിക്കുന്നതിന് വേണ്ടി കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സഹകരണത്തോടെയാണ് പുസ്തക നിറവ് പദ്ധതി സംഘടിപ്പിച്ചത്. എം.ടി. അക്ഷരോത്സവത്തിൻ്റെ ഭാഗമായി ക്ലാസ്തലത്തിൽ തയ്യാറാക്കിയ "ചുട്ടെഴുത്ത് " കയ്യെഴുത്ത് പതിപ്പിൽ സമ്മാനം നേടിയ ക്ലാസ്സുകൾക്കും, വായന മത്സരം, കാവ്യാലാപനം എന്നീ മത്സരങ്ങളിൽ വിജയം നേടിയവർക്കും സമ്മനങ്ങൾ വിതരണംചെയ്തു. പി.ടി.എ. പ്രസിഡണ്ട് കെ.പി. റസാക്ക് അധ്യക്ഷത വഹിച്ചു.
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് കോഡിനേറ്റർ ഡോ: രാധിക എസ്.നായർ മുഖ്യാതിഥിയായി പങ്കെടുത്തു. ഹെഡ്മിസ്ട്രസ് ടി.കെ. റാബിയ വിജയികളെ പ്രഖ്യാപിച്ചു. കോഡിനേറ്റർ വി.എം. അഷറഫ്, സ്റ്റാഫ് സെക്രട്ടറി പി.എം. ബഷീർ, പി.എം. ശ്രീജിത്ത്, കെ. സഹീർ , ടി ഹാജറ ,അഹമ്മദ് റിയാസ്, എം. റാഷിദ എന്നിവർ സംസാരിച്ചു. ജൂലായ് 28, 29 തിയ്യതികളിലാണ് പുസ്തകോത്സവം.