കുടിശികയായ നിർമ്മാണ തൊഴിലാളി പെൻഷൻ വിതരണം ചെയ്യണം:ഐ എൻ ടി യു സി
പേരാമ്പ്ര നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് യൂസഫ് കുറ്റിക്കണ്ടി യോഗം ഉദ്ഘാടനം ചെയ്തു.

അരിക്കുളം:പതിനാറ് മാസത്തോളം കുടിശികയായ നിർമ്മാണ തൊഴിലാളി പെൻ ഷൻ സർക്കാർ അടിയന്തിരമായി വിതരണം ചെയ്യണമെന്ന് ഐ.എൻ.ടി യൂസി അരിക്കുളം മണ്ഡലം പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.
സർക്കാർ ഈ കാര്യത്തിൽ വലിയ ഒളിച്ച് കളിയാണ് നടത്തുന്നത് ഇടക്കിടയ്ക്ക് ഒരോ മാസത്തെ പെൻഷൻ നൽകി തൊഴിലാളികളെ കബളിപ്പിക്കുകയാണ്. പുതിയ പെൻഷൻ അപേക്ഷ നൽകുന്ന ആളുകളെ വർഷങ്ങൾ കഴിഞ്ഞിട്ടും പെൻഷൻ നൽകുന്നില്ല. അഞ്ച് വർഷം മുമ്പ് പെൻഷൻ അപേഷ നൽകിയ ആൾക്ക് ആകെ 5 മാസത്തെ പെൻഷൻ നൽകിയ സംഭവും പോലും ഉണ്ട് ക്ഷേമനിധി ബോർഡുകൾ പലതും കുത്തഴിഞ്ഞ നിലയിലാണ്.ഇതിന് അടിയന്തിര പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു. പേരാമ്പ്ര നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് യൂസഫ് കുറ്റിക്കണ്ടി യോഗം ഉദ്ഘാടനം ചെയ്തു.
ഐ.എൻടിയൂസി അരി ക്കുളം മണ്ഡലം പ്രസിഡന്റ് മുഹമ്മദ് എടച്ചേരി അധ്യക്ഷ്യം വഹിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ശശി ഊട്ടേരി മുഖ്യപ്രഭാഷണം നടത്തി. ശ്രീധരൻ കണ്ണമ്പത്ത്, ഒ.കെ ചന്ദ്രൻ, അനിൽകുമാർ അരിക്കുളം,രാമചന്ദ്രൻ ചിത്തിര എന്നിവർ സംസാരിച്ചു.കെ.പി രാജീവൻ സ്വാഗതവും, ശബരീഷ് ഊരള്ളൂർ നന്ദിയും പറഞ്ഞു.