കൂട്ടാലിട-പൂനത്ത്-കണ്ണാടിപ്പൊയിൽ റോഡ് പണി ഉടനെ ആരംഭിക്കണം:മുസ്ലീം ലീഗ്
യോഗം എംകെ.അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു.

പൂനത്ത്: ആറ് കോടിരൂപ സർക്കാർ അനുവദിച്ച കൂട്ടാലിട-പൂനത്ത് -കണ്ണാടിപൊയിൽ റോഡിന്റെ നവീകരണം എത്രയും പെട്ടെന്ന് ആരംഭിക്കണമെന്ന് പൂനത്ത് ഏഴാം വാർഡ് മുസ്ലീം ലീഗ് കമ്മിറ്റി പി ഡബ്ലി യു ഡി അതികൃതരോട് അഭ്യർത്ഥിച്ചു.
റോഡ് പലയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞ് ശോച്യാവസ്ഥ യിലാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
യോഗം ബാലുശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എംകെ.അബ്ദുസ്സമദ് ഉൽഘാടനം ചെയ്തു.വിപി.മജീദ് അധ്യക്ഷത വഹിച്ചു.
എംപി. ഹസ്സൻ കോയ, സികെ സക്കീർ,ടി.ഹസ്സൻകോയ,എൻ.കെ.അർഷാദ് ,വാവോളി മുഹമ്മദലി, ഇപി.മജീദ്,ടി.റഷീദ്, എം.കെ.ലത്തീഫ് പ്രസംഗിച്ചു.