headerlogo
local

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ, നടപടികൾ പിൻവലിക്കുക ; കെ .എസ് .എസ്. പി. യു മേലടി ബ്ലോക്ക് കൺവെൻഷൻ

കൺവെൻഷൻ സംസ്ഥാന സെക്രട്ടറി സി.അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു.

 കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ, നടപടികൾ പിൻവലിക്കുക ; കെ .എസ് .എസ്. പി. യു മേലടി ബ്ലോക്ക് കൺവെൻഷൻ
avatar image

NDR News

29 Jul 2025 06:03 PM

  പയ്യോളി :കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് കൺവെൻഷൻ അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ നടന്നു. ഹാളിലെ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷ്യം നിർത്തി കൺവെൻഷൻ സംസ്ഥാന സെക്രട്ടറി സി.അപ്പുക്കുട്ടി  ഉദ്ഘാടനം ചെയ്തു.

  കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നടപടികൾ പിൻവലിക്കുക, 2024 മുതൽ പ്രാബല്യത്തിൽ വരത്തക്ക വിധം പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, പി .എഫ്. ആർ .ഡി. എ നിയമം പിൻവലിക്കുക, എന്നീ ആവശ്യങ്ങളാണ് കൺവെൻഷൻ മുന്നോട്ടുവച്ചത്.

  സംഘടനയുടെ സാംസ്കാരിക പരിപാടിയുടെ ഭാഗമായി രൂപം കൊടുത്ത ലൈബ്രറിയുടെ ഉദ്ഘാടനവും കൺവെൻഷനിൽ നടന്നു. വീടിനോട് അനുബന്ധിച്ചുള്ള കുളവും സ്ഥലവും തുറയൂർ നിവാസികൾക്ക് ദാഹജലം എത്തിക്കാൻ ദാനമായി നൽകിയ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഇല്ലത്ത് രാധാകൃഷ്ണനെ ബ്ലോക്ക് രക്ഷാധികാരി കെ. ഗോവിന്ദൻ  മൊമെന്റോ നൽകി ആദരിച്ചു.

   പ്രസിഡണ്ട് കെ. ശശിധരൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി എ.എം.കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറർ എൻ .കെ ബാലകൃഷ്ണൻ , സ്റ്റേറ്റ് കൗൺസിലർ ടി. കുഞ്ഞിരാമൻ, സാംസ്കാരിക വേദി കൺവീനർ ഇബ്രാഹിം തിക്കോടി,വനിതാ വേദി ചെയർ പേഴ്സൺ വി.വനജ, ബ്ലോക്ക് ട്രഷറർ ഡി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

NDR News
29 Jul 2025 06:03 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents