headerlogo
local

കപ്പ കൃഷിയുമായി വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിലെ കുട്ടി കർഷകർ

വാർഡ് മെമ്പർ ടി.എം.രജുല കപ്പത്തണ്ട് നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

 കപ്പ കൃഷിയുമായി വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിലെ കുട്ടി കർഷകർ
avatar image

NDR News

31 Jul 2025 09:00 PM

  ചിങ്ങപുരം:വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിലെ കുട്ടി കർഷകരുടെ നേതൃത്വത്തിൽ സ്കൂൾ പറമ്പിൽ കപ്പ കൃഷിക്ക് തുടക്കമായി.

 ശ്രീകാര്യം കിഴങ്ങു വിള ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത  അത്യുൽപ്പാദന ശേഷിയുള്ള എം.4 വിഭാഗത്തിലുള്ള തണ്ട് ഉപയോഗിച്ചാണ് കൃഷി ആരംഭിച്ചത്.

    വാർഡ് മെമ്പർ ടി.എം.രജുല കപ്പത്തണ്ട് നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു.പി.ടി.എ. വൈസ് പ്രസിഡൻ്റ് വി.കെ. മൃദുല അധ്യക്ഷയായി.

   സ്കൂൾ ലീഡർ എം.കെ. വേദ,എസ്.ആർ.ജി. കൺവീനർ പി.കെ.അബ്ദുറഹ്മാൻ, സുരേഷ് പാറക്കാട്, വി.ടി.ഐശ്വര്യ,പി. നൂറുൽ ഫിദ, മുഹമ്മദ് നഹ്യാൻ,എ.കെ.ത്രിജൽ,സി.കെ.റയ്ഹാൻ, എന്നിവർ പ്രസംഗിച്ചു.

NDR News
31 Jul 2025 09:00 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents