വാകയാട് ഹയർ സെക്കൻഡറിയിൽ നവദളങ്ങൾക്ക് തുടക്കം
ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു.

വാകയാട്:ലോകത്ത് സ്കൗട്ട് പ്രസ്ഥാനത്തിന് തുടക്കമിട്ട ബ്രൗൺസി ദ്വീപ് ക്യാമ്പിന്റെ ഓർമ്മ പുതുക്കി വാകയാട് സ്കൗട്ട്, റേഞ്ചർ ടീമിന്റെ നേതൃത്വത്തിൽ നവദളങ്ങൾക്ക് തുടക്കമായി. 9 ദിവസങ്ങളിലായി നടക്കുന്ന 9 പരിപാടികൾക്ക് കോഴിക്കോട് ജില്ലയുടെ ഔദ്യോഗിക പുഷ്പമായ 9 അതിരാണി തൈകൾ നട്ടുകൊണ്ട് ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
സീനിയർ അസിസ്റ്റന്റ് ഷീജ കെ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ സ്കൂൾ മാനേജർ വി.പി ഗോവിന്ദൻകുട്ടി, പിടിഎ പ്രസിഡണ്ട് സി കെ പ്രദീപൻ, സ്റ്റാഫ് സെക്രട്ടറി നിസാർ ചേലേരി എന്നിവർ ആശംസകൾ അറിയിച്ചു. സ്കൗട്ട് മാസ്റ്റർ എം സതീഷ് കുമാർ സ്വാഗതവും റേഞ്ചർ ലീഡർ പ്രവിഷ ടി കെ നന്ദിയും പറഞ്ഞു.
ലഹരി വിരുദ്ധ സദസ്സ് , ലോക സ്കാർഫ് ദിനം, ശുചിത്വമാണ് സേവനം , മുളഞ്ചേല , ഇന്റർ പട്രോൾ മത്സരങ്ങൾ, ഹാപ്പിനെസ്സ് പോയന്റ്സ് തുടങ്ങിയ പ്രവർത്തനങ്ങളും നവദളങ്ങളുടെ ഭാഗമായി നടക്കുന്നതാണ്.