headerlogo
local

രാമായണമാസം:നാടിനെ ഉൾക്കൊണ്ടവരുടെ പ്രയത്നസാഫല്യം

കൊളത്തൂർ അദ്വൈതാശ്രമത്തിലെ സംപൂജ്യ സ്വാമിനി ശിവാനന്ദപുരി രാമായണോത്സവം ഉദ്ഘാടനം ചെയ്തു.

 രാമായണമാസം:നാടിനെ ഉൾക്കൊണ്ടവരുടെ പ്രയത്നസാഫല്യം
avatar image

NDR News

31 Jul 2025 08:30 PM

   കൂമുള്ളി :അധികാര ബലം കൊണ്ടോ സർക്കാർ ഉത്തരവ് വഴിയോ അല്ല രാമായണ മാസം കേരളം ഏറ്റെടുത്തതെന്നും നാടിന്റെ ആത്മാവിനെ ഉള്‍ക്കൊണ്ടവർ അതിനെ യഥാകാലം കൃത്യമായി അവതരിപ്പിച്ചതിലൂടെയാണ് കർക്കിടകം രാമായണ മാസമായി മാറിയതെന്നും കൊളത്തൂർ അദ്വൈതാശ്രമത്തിലെ സംപൂജ്യ സ്വാമിനി ശിവാനന്ദപുരി പറഞ്ഞു.

   പിന്നീട് നാട് അത് ഭക്തിപൂർവം ഏറ്റെടുക്കുകയായിരുന്നു. രാമായണ വിചാര വേദിയും ശ്രീ പുതുക്കോട്ടുശാല ദുർഗാ ഭഗവതി ക്ഷേത്രവും സംയുക്തമായി സംഘടിപ്പിച്ച രാമായണോത്സവം ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു അവർ. ആധ്യാത്മികതയുടെ ആഴവും അര്‍ത്ഥവും മനസ്സിലാക്കാത്ത വര്‍ക്ക് അറിവിന്റെ വെളിച്ച മുണ്ടാവില്ല.അങ്ങനെയുള്ളവർക്ക് രാമായണവും രാമായണ മാസവും അറിവ് നല്‍കട്ടേയെന്നും അവർ പറഞ്ഞു. 

  രാമായണം നാടിനെ ഒന്നിപ്പിക്കുന്ന സാംസ്‌കാരിക സ്രോതസ്സാണെന്നും അത് വൈവിധ്യങ്ങളെ അംഗീകരി ക്കുന്നുവെന്നും മുഖ്യപ്രഭാഷണം നടത്തിയ സനാതന ധർമ പാഠശാല ഡയറക്ടർ രാജേഷ് നാദാപുരം പറഞ്ഞു. രാമനും സീതയും എന്റെതെന്റേതാണെന്ന ബോധം ഓരോ ഭാരതീയനിലുമുണ്ടാക്കാൻ സാധിച്ചതിനാൽ രാഷ്‌ട്രത്തെ ഒന്നിപ്പിക്കുന്ന മഹാകാവ്യമായി രാമായണം കാലത്തെ അതിജീവിച്ചു നിൽക്കുന്നു.

  ടി സതീശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ടിപി ദിനേശൻ  ആമുഖഭാഷണം നടത്തി.രാമായണ പ്രശ്നോത്തരി, രാമായണ പാരായണ മത്സരം എന്നിവയിൽ വിജയികൾക്ക് അത്തോളി ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ബൈജു കൂമുള്ളി, രേഖ വെള്ളത്തോട്ടത്തിൽ എന്നിവർ ചേർന്ന് സമ്മാന വിതരണം നടത്തി.രാമായണ സ്വാദ്ധ്യായം ചെയ്യുന്ന മുതിർന്ന വരെ സ്വാഗതസംഘം രക്ഷധികാരി വികെ ഗംഗാധരൻ നായർ രാമായണ ഗ്രന്ഥം നൽകി ആദരിച്ചു.നളന്ദ ബാലഗോകുലം കൂമുള്ളിയിലെ കുട്ടികൾ രാമായണത്തെ ആസ്പദമാക്കി അവതരിപ്പിച്ച നൃത്തശിൽപ്പം രാമായണോത്സവത്തിനു മിഴിവേകി.

 രാമായണോത്സവത്തിന്റെ ലോഗോ സാക്ഷാത് കാരം നിർവഹിച്ച അനീഷ് പുത്തഞ്ചേരിക്ക് ഉപഹാരം സമർപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ ടിസി രാജൻ സ്വാഗതവും മാതൃ സമിതി കൺവീനർ സുമ പി പി നന്ദിയും പറഞ്ഞു.

NDR News
31 Jul 2025 08:30 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents