പൂനത്ത് ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി
എം കെ.അബ്ദുസ്സമദ് അനുസ്മരണ പ്രഭാഷണം നടത്തി.

പൂനത്ത്: പൂനത്ത് ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി. പൊട്ടങ്ങൽ മുക്ക് ശാഖമുസ്ലിം ലീഗ് സംഘടിപ്പിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണം ബാലുശ്ശേരി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എം കെ.അബ്ദുസ്സമദ് ഉൽഘാടനം ചെയ്തു.
എട്ടാം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് ബഷീർ മറയത്തിങ്ങൽ അധ്യക്ഷത വഹിച്ചു.
വാവോളി മുഹമ്മദലി,സവാദ് പാലാട്ട് കണ്ടി,മൻസൂർ ബാഖവി,ടി.ഹസ്സൻ കോയ,റഷീദ് റോസ്മഹൽ,അഷ്റഫ് സി.പി,മജീദ് ഇപി,എൻ.മൊയ്തിക്കുട്ടി,വിപി.മജീദ്,റഫീഖ് എ,റസാക്ക്,എന്നിവർ പ്രസംഗിച്ചു.