കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിൽ കരിയർ ഡേ ആഘോഷിച്ചു
എസ്.എസ് ചിന്മയലക്ഷ്മി പരിപാടി ഉദ്ഘാടനം ചെയ്തു.
കോക്കല്ലൂർ:കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിലെ കരിയർ ഗൈഡൻസ് ആന്റ് അഡോളസന്റ് കൗൺസലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 1 - കരിയർ ഡേ ആഘോഷ പരിപാടി സംഘടിപ്പിച്ചു.
കരിയർ ഗൈഡൻസ് ടീച്ചർ കോ-ഓഡിനേറ്റർ കെ.കെ.സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ എൻ.എം.നിഷ ആധ്യക്ഷം വഹിച്ച ചടങ്ങിൽ ജെ.ജി.എസ്.എസ് ആന്റ് കമ്പനിയിൽ ചാർട്ടേർഡ് എക്കൗണ്ടന്റ് ആർട്ടിക്കിൾഷിപ്പ് ചെയ്യുന്ന എസ്.എസ് ചിന്മയലക്ഷ്മി പരിപാടി ഉദ്ഘാടനം ചെയ്തു.
കോക്കല്ലൂരിലെ കൊമേഴ്സ് ബാച്ചിലെ പൂർവ്വ വിദ്യാർത്ഥിനി കൂടിയായ ചിന്മയലക്ഷ്മിയെ സീനിയർ അസിസ്റ്റന്റ് മുഹമ്മദ് സി അച്ചിയത്ത് കുട്ടികൾക്കായി പരിചയപ്പെടുത്തി. പി.ടി.എ പ്രസിഡന്റ് അജീഷ് ബക്കീത്ത ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാലയത്തിലെ മുൻ കരിയർ ഗൈഡൻസ് ടീച്ചർ കോ-ഓഡിനേറ്റർ പ്രകാശൻ മാടത്തിൽ നന്ദി പറഞ്ഞു. ഉദ്ഘാടന സെഷനിൽ പങ്കെടുത്ത കുട്ടികളുടെ ചാർട്ടേർഡ് എക്കൗണ്ടൻസി കോഴ്സുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉദ്ഘാടക ചിന്മയ ലക്ഷ്മി മറുപടി പറഞ്ഞു.

