പ്രൊഫ: എം.കെ. സാനുവിന് ആദരാജ്ഞലികൾ അർപ്പിച്ച് നൊച്ചാട് ഫീനിക്സ് ലൈബ്രറി
വി.എം. സുധീഷ് അദ്ധ്യക്ഷത വഹിച്ചു

നൊച്ചാട്: എഴുത്തിലും, പ്രഭാഷണത്തിലും മലയാളത്തിന് സർഗസമ്പന്നതയുടെ മഹാമേരുക്കൾ സമ്മാനിച്ച തലമുറകളുടെ ഗുരുനാഥനായ പ്രൊഫ: എം.കെ. സാനുവിന് നൊച്ചാട് ഫീനിക്സ് ലൈബ്രറി ആദരാജ്ഞലികൾ അർപ്പിച്ചു. പി.കെ. സുരേഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. വി.എം. സുധീഷ് അദ്ധ്യക്ഷത വഹിച്ചു.
ടി.എം. കുഞ്ഞിക്കണ്ണൻ, കെ.സി. ബഷീർ, വി.എം. സുഭാഷ്, പി.പി. റാഷിദ്, പി.പി. അഖിൽ, എൻ. കുഞ്ഞിക്കണ്ണൻ, വി.എം. ജസീല, പി.കെ. സിജി, പി.കെ. അശ്വതി, പി.കെ. മബിഷ, സുനിത എൻ., സിന്ധു പി.പി., സോന ടി.എം., ലത വി.എം., ഇ.എം. സുരേന്ദ്രൻ, ഗോപാലൻ എൻ.കെ., അഞ്ജലി എൻ.എം. എന്നിവർ സംസാരിച്ചു.