മാണിക്കോത്ത് തെരുഗണപതി ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു
മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് ഡിവിഷൻ ഏരിയാ ചെയർമാൻ പടിയേരി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

ചെറുവണ്ണൂർ: മാണിക്കോത്ത് തെരുഗണപതി ക്ഷേത്ര കമ്മറ്റി ഈ വർഷത്തെ നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം റാങ്കും ഓൾ ഇന്ത്യാ തലത്തിൽ100-ാം റാങ്കും കരസ്ഥമാക്കിയ ദീപ്നിയാ ഡി.ബിയെയും പൊതു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെയും അനുമോദിക്കുകയും ക്ഷേത്രവുമായി ബന്ധപ്പെട്ട വിശിഷ്ഠ വ്യക്തികളെ ആദരിക്കുകയും ചെയ്തു.
ചടങ്ങിൽ കമ്മിറ്റി സെക്രട്ടറി ബബി ടി.എം. സ്വാഗതം പറഞ്ഞു. അവാർഡ് വിതരണവും അനുമോദന സദസ്സും മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് ഡിവിഷൻ ഏരിയാ ചെയർമാൻ പടിയേരി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി പ്രസിഡൻ്റ് കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു.
എം.എം. വിശ്വനാഥൻ, കെ.കെ. അജിത്കുമാർ, കെ. രാമദാസ്, സി.പി. ബിജു, കെ.സി. ബിജു, ടി.പി. പ്രകാശ് ബാബു, കെ.വി. വിനോദൻ, ഷാജി കുറ്റിയോട്ട്, ആർ. മനോജ്, കെ.എം. സദാനന്ദൻ, കെ. നാരായണൻ, സി.കെ. ജ്യോതി എന്നിവർ സംസാരിച്ചു.