കെ.പി.എസ്.ടി.എ.മേലടി ഉപജില്ലാ കമ്മിറ്റി മേപ്പയ്യൂർ വി. ഇ.എം.യു.പി. സ്കൂളിൽ ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
കെ.പി.എസ്.ടി.എ. സംസ്ഥാന സെക്രട്ടറി ടി. ആബിദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

മേപ്പയ്യൂർ:കെ.പി.എസ്.ടി.എ.മേലടി ഉപജില്ലാ കമ്മിറ്റി മേപ്പയ്യൂർ വി. ഇ.എം.യു.പി. സ്കൂളിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കായി സംഘടിപ്പിച്ച'ഒച്ച'ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് കെ.പി.എസ്.ടി.എ. സംസ്ഥാന സെക്രട്ടറി ടി. ആബിദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ പ്രസിഡൻ്റ് കെ.നാസിബ് പതാക ഉയർത്തി.സംസ്ഥാന എക്സിക്യുട്ടീവ് അംഗം സജീവൻ കുഞ്ഞോത്ത്,സംസ്ഥാന സമിതി അംഗം ടി.സി.സുജയ,വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് കെ.ഹാരിസ്, ജില്ലാ ഭാരവാഹികളായ വി. സജീവൻ, ടി. സതീഷ് ബാബു,ആർ.പി. ഷോഭിദ്, കെ.വി.രജീഷ് കുമാർ എന്നിവർ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി ടി.കെ. രജിത്ത് സ്വാഗതവും,ട്രഷറർ ഒ.പി. റിയാസ് നന്ദിയും പറഞ്ഞു.
സംഘടന നാൾ വഴികളിലൂടെ എന്ന സെഷന് മുൻ സംസ്ഥാന പ്രസിഡൻ്റ് വി.കെ. അജിത്ത് കുമാറും,'ഞാൻ നേതാവ് ' എന്ന സെഷന് ജെ.സി.ഐ. സോൺ ട്രെയ്നർ റാഫി എളേറ്റിലും, 'തുടി താളം' സെഷന് മജീഷ് കാരയാടും നേതൃത്വം നൽകി.
വിവിധ സെഷനുകളിൽ സംഘടനയുടെ വിവിധ തലങ്ങളിലെ ഭാരവാഹികളായ രജീഷ് നൊച്ചാട്,എം.പി. ശാരിക,കെ.ശ്രീലേഷ്,എം. സൈറാബാനു, പി.വി.സ്വപ്ന, കെ.സി.സുമിത,എ.വിജിലേഷ്,ജി.പി സുധീർ, രഷിത്ത് ലാൽ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം സംസ്ഥാന നിർവ്വാഹക സമിതി അംഗം സജീവൻ കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു.
മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ഹസീസ് കോംപ്ലിമെൻ്റ് വിതരണം നടത്തി.ഉപജില്ലാ പ്രസിഡൻ്റ് കെ. നാസിബ് അധ്യക്ഷനായി.വിദ്യാഭ്യാസ ജില്ലാ ഭാരവാഹികളായ ജെ.എൻ.ഗിരീഷ്, പി. കൃഷ്ണകുമാർ,മേപ്പയ്യൂർ ബ്രാഞ്ച് ഭാരവാഹികളായ സി.കെ.അസീസ്,മുഹമ്മദ് ഷാദി എന്നിവർ പ്രസംഗിച്ചു.ക്യാമ്പ് ഡയറക്ടർ പി.കെ. അബ്ദുറഹ്മാൻ ക്യാമ്പിന് നേതൃത്വം നൽകി.