കെ.എസ്.എസ്.പി.യു. പേരാമ്പ്ര ബ്ലോക്ക് വനിത സബ് കമ്മിറ്റി കൺവെൻഷൻ സംഘടിപ്പിച്ചു
ജില്ലാ കമ്മിറ്റി മെമ്പർ ഉഷശ്രീ ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ വനിത വിങ്ങിൻ്റെ പേരാമ്പ്ര ബ്ലോക്ക് കൺവെൻഷൻ പേരാമ്പ്ര പെൻഷൻ ഭവനിൻ നടന്നു. ബ്ലോക്ക് വനിത കൺവീനർ എം. രാധ സ്വാഗതം പറഞ്ഞു. ബ്ലോക്ക് രക്ഷാധികാരി എം.പി. നാരായണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി മെമ്പർ ഉഷശ്രീ ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡൻ്റ് കമലാദേവി, രാമചന്ദ്രൻ, കെ.വി. രാഘവൻ, ബ്ലോക്ക് സെക്രട്ടറി പി. രവീന്ദ്രൻ, ബ്ലോക്ക് പ്രസിഡൻ്റ് പി.സി. ബാലകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. വാർദ്ധക്യകാല ആരോഗ്യ സംരക്ഷണം എന്ന വിഷയത്തെ ആസ്പദമാക്കി കെ. ചന്ദ്രൻ ക്ലാസെടുത്തു. ബ്ലോക്ക് വനിതാ ജോയിൻ്റ് കൺവീനർ കോമളം നന്ദി പറഞ്ഞു. തുടർന്ന് ശ്രീധരൻ നൊച്ചാടിൻ്റെ ഹാസ്യ പരിപാടിയും വനിതകളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.