പേരാമ്പ്ര സബ്ജില്ലാ അറബിക് അക്കാദമിക് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം നിർവഹിച്ചു

പേരാമ്പ്ര: പേരാമ്പ്ര ഉപജില്ലാ അറബിക് അക്കാദമിക് കോംപ്ലക്സ് പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. ആർ.കെ. മുനീർ അദ്ധ്യക്ഷത വഹിച്ചു. പൊതു വിദ്യലയത്തിലെത്തുന്ന വിദ്യാർത്ഥികൾക്ക് എല്ലാ ഭാഷയും പഠിക്കാനുള്ള സൗകര്യം വിദ്യാലയങ്ങളിൽ ഒരുക്കണമെന്ന് അറബിക് കോംപ്ലക്സ് മീറ്റിങ് അഭിപ്രായപ്പെട്ടു.
ഐ.എം.ജി.ഇ. സുലൈഖ എൻ. മുഖ്യതിഥിയായി. സി.പി. അബ്ദുൽ അസീസ്, സഈദ് എലങ്കമൽ, അബ്ദുൽ കരീം മാവൂർ എന്നിവർ സംസാരിച്ചു. ട്രെയിനർമാരായ റഫീഖ് കൊടിയത്തൂർ, റഷീദ് പി.പി., നജീബ് കെ.എം., മുഹമ്മദലി കെ.കെ., റസാഖ് കക്കാട് എന്നിവർ വിവിധ സെഷനുകളിലായി ക്ലാസ് നയിച്ചു. ഉപജില്ലാ അക്കാദമിക് കോംപ്ലക്‌സ് സെക്രട്ടറി മുനീർ എം.ടി. സ്വാഗതവും കെ. മുബീർ നന്ദിയും പറഞ്ഞു.