headerlogo
local

ഫാർമസിസ്റ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫീസിലേക്ക് മാർച്ച് നടത്തി

സിഐടിയു ജില്ലാ കമ്മറ്റി അംഗം സി. അശ്വനി ദേവ് ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു.

 ഫാർമസിസ്റ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫീസിലേക്ക് മാർച്ച് നടത്തി
avatar image

NDR News

07 Aug 2025 06:50 AM

  കൊയിലാണ്ടി: 10 മാസം മുൻപ് സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഫാർമസിസ്റ്റുകൾക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടി അസിസ്റ്റന്റ് ലേബർ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

   സിഐടിയു ജില്ലാ കമ്മറ്റി അംഗം സി. അശ്വനി ദേവ് ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മഹമൂദ് മൂടാടി അധ്യക്ഷത വഹിച്ചു. BMS ജില്ലാ കമ്മറ്റി അംഗം എ. ശശീന്ദ്രൻ, AITUC മണ്ഡലം സിക്രട്ടറി സന്തോഷ്, KPPA സംസ്ഥാന സിക്രട്ടറി നവീൻ ലാൽ പാടിക്കുന്ന്, എസ്. ഡി. സലീഷ് കുമാർ, രാഖില ടി. വി, ഷാജു ചെറുക്കാവിൽ എന്നിവർ സംസാരിച്ചു.

  കൊയിലാണ്ടി ബസ് സ്റ്റാന്റിന് സമീപത്ത് നിന്നും തുടങ്ങിയ മാർച്ചിന് ജില്ലാ – ഏരിയാ നേതാക്കളായ രാജീവൻ പി.കെ, റനീഷ് എ.കെ, ഷാഹി പി.പി, ഷഫീഖ് ടി.വി, സജിത കെ, സുരേഷ് പി.എം, നാരായണൻ തച്ചറക്കൽ എന്നിവർ നേതൃത്വം നൽകി. ജില്ലാ സിക്രട്ടറി എം. ജിജീഷ് സ്വാഗതവും ജില്ലാ സിക്രട്ടറിയേറ്റ് അംഗം അരുൺ രാജ് നന്ദിയും പറഞ്ഞു.

NDR News
07 Aug 2025 06:50 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents