കീഴരിയൂർ കൾച്ചറൽ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ക്വിറ്റ് ഇന്ത്യാ ദിനാചരണവും കീഴരിയൂർ ബോംബ് കേസ് അനുസ്‌മരണവും ഇന്ന്
കൊയിലാണ്ടി ഗവ. കോളജ് പ്രിൻസിപ്പാൾ ഡോ. സി.വി. ഷാജി ഉദ്ഘാടനം ചെയ്യും

കീഴരിയൂർ: 1942 ക്വിറ്റ് ഇന്ത്യ സമരകാലം മലബാറിലെ ബ്രിട്ടീഷ് ഭരണ ചിഹ്നങ്ങൾക്ക് നേരെ ബോംബുകൾ വലിച്ചെറിഞ്ഞ ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ അവിസ്മരണീയ സംഭവം കീഴരിയൂർ ബോംബ് കേസ് 83 വർഷം പിന്നിടുകയാണിപ്പോൾ. ക്വിറ്റ് ഇന്ത്യാ സമര ചരിത്രത്തിലെ സൂര്യ തേജസായി മാറിയ കീഴരിയൂർ ബോംബുകേസിൽ കീഴരിയൂരിലേയും ജില്ലയിലെ പല പ്രദേശങ്ങളിലേയും 32 പോരാളികൾ പങ്കാളികളായിരുന്നു. അതിൽ 27 പ്രതികൾ അറസ്റ്റു ചെയ്യപ്പെട്ടു. ഇവർക്ക് പുറമെ ഒളിവിലായിരുന്ന 5 പേരും പ്രതികളാക്കപ്പെട്ടു. ദീർഘകാലത്തെ ജയിൽവാസത്തിന് ശേഷമാണ് ഇവരൊക്കെ ജയിൽ മോചിതരായത്.
കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ക്വിറ്റ് ഇന്ത്യാ ദിനാചരണവും, കീഴരിയൂർ ബോംബുകേസ് അനുസ്‌മരണ സമ്മേളനവും ഓഗസ്റ്റ് 9 ന് ശനിയാഴ്‌ച 3 മണിക്ക് നമ്മുടെ കീഴരിയൂർ ഓഡിറ്റോറിയത്തിൽ കൊയിലാണ്ടി ഗവ. കോളജ് പ്രിൻസിപ്പാൾ ഡോ. സി.വി. ഷാജി ഉദ്ഘാടനം ചെയ്യും. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.