ആയാട്ട് വടക്കയിൽ വീടും വിസ്മൃതിയിലേക്ക്
കാലഘട്ടത്തിന്റെ മാറ്റത്തിനൊപ്പം വിസ്മൃതിയിലേക്ക് പോകുന്ന ഈ തറവാട് പലർക്കും പല ഓർമ്മകളാണ് നൽകുന്നത്.

കാരയാട് :ഏക്കാട്ടൂരിലെ ദേശീയ പ്രസ്ഥാനമായ ഇന്ത്യ നാഷണൽ കോൺഗ്രസ്സ്കാരുടെ എന്നും ആവേശമായി നിലകൊണ്ട ഇരിയാണിക്കോട്ട് ബീരാൻ സാഹിബിന്റെ ആയാട്ട് വടക്കയിൽ വീടും കാലഘട്ടത്തിന്റെ മാറ്റത്തിനൊപ്പം വിസ്മൃതിയിലേക്ക്. 1970 മുതൽ ഒട്ടനവധി കോൺഗ്രസ്സ് യോഗങ്ങളും ചർച്ചകളും കുടുംബ സംഗമങ്ങളും കൊണ്ട് ശബ്ദമുഖരിതമായിരുന്നു ഈ പൂമുഖവും മുറ്റവും. ഒട്ടനവധി ദേശീയ നേതാക്കൾ ഈ വീടിന്റെ പുമുഖത്ത് എത്തിയിട്ടുണ്ട്. പലർക്കും ഒരുപാട് ഓർമ്മകൾ പങ്കുവെക്കാനുള്ള ഒരു തറവാടാണിത്.
അവസനാമായി നടന്ന കോൺഗ്രസ്സ് കാരയാട് മേഖല സമ്മേളനത്തിന്റെ കുടുംബ സംഗമവേദി കൂടിയായിരുന്നു ഇവിടെത്തെ മുറ്റം മുൻ കെ.പി.സി.സി പ്രസിഡന്റും മുൻ കേന്ദ്ര മന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ ആയിരുന്നു ഉദ്ഘാടനം ചെയ്തത്. അങ്ങിനെ ഒട്ടനവധി പരിപാടികൾ യു ഡി .എഫ് പരിപാടികൾ വേറെയും നാട്ടിലെ കോൺഗ്രസ്സിന്റെ ആസ്ഥാന മന്ദിരം കൂടിയായിരുന്നു ഈ വീട്. തെരഞ്ഞെടുപ്പ് വാർത്തകൾ അറിയാൻ റേഡിയോ മാത്രം ഉണ്ടായിരുന്ന കാലത്ത് വലിയ റേഡിയോ വെച്ച് ഇവിടെത്തെ പൂമുഖത്ത് ഇരുന്നാണ് 1977 ൽ ഇന്ദിരാ ഗാന്ധി തോറ്റതും കേന്ദ്രത്തിൽ കോൺഗ്രസ്സിന് ഭരണം നഷ്ടപ്പെട്ടതും എല്ലാം കോൺഗ്രസ്സുകാർ അറിഞ്ഞത്. ഇന്ദിരാഗാന്ധിയുടെ മരണം, രാജിവ് ഗാന്ധിയുടെ മരണം ഇതെല്ലാം ഉണ്ടയപ്പോൾ കോൺഗ്രസുകാർ എത്തിചേരുന്നത് ദുഃഖം പങ്കു വെക്കുന്നതും ഈ വീട്ടിൽ ആയിരുന്നു.
അന്നും ഇന്നും അവരെയൊക്കെ നിറഞ്ഞ പുഞ്ചിരിയോടെ സ്വീകരിച്ച് ചായയും, ചോറും നൽകി കുഞ്ഞമ്മദ്ക്കയും - ഷെരീഫത്താത്തയും ഉണ്ടാകും. പതിരാ വരെ നീളുന്ന തെരഞ്ഞെടുപ്പ് അവലോകനങ്ങൾ ക്കിടയിൽ മൂന്നും നാലും പ്രവശ്യം ഇവിടെത്തെ അടുക്കളയിൽ നിന്ന് ചായ എത്തും.കാലവും ചരിത്രവും ചരിത്രഗതികളും സാക്ഷിയായി ആയാട്ട് വടക്കയിൽ വീട് വിട പറഞ്ഞ് പോകുമ്പോൾ ഒരു ചരിത്ര കാലഘട്ടം കൂടി വിസ്മൃതിയിലേക്ക് പോകുകയാണ്.
ഏക്കാട്ടുരിലെ കോൺഗ്രസ്സ്കാരുടെ എന്നും ആവേശമായിരുന്ന തുരുത്തിയിൽ മൊയ്തിൻ സാഹിബിന്റെ ഭാര്യ വീട് കൂടിയായിരുന്നു ഈ ഭവനം - കാലവും ചരിത്രവും സാക്ഷിയായി ഏക്കാട്ടുരിലെ ദേശീയ പ്രസ്ഥാനത്തിന്റെ പുതു തലമുറ ഈ വീടിന് വിട ചൊല്ലുകയാണ് പകരം വരുന്ന പുതിയ വീടുകളിൽ ഇനിയും സ്വീകരണമൊരുക്കാൻ കുഞ്ഞമ്മദ്ക്കയും, ഷെരിഫത്താത്തയും,നസിമും, ഷമിമൂം അവരുടെ ഭാര്യമാരും മക്കളും ഉണ്ടാവും.