രക്ത ദാന ക്യാമ്പ് നടത്തി
ക്യാമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൽറാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ഉള്ള്യേരി :വ്യാപാര ദിനത്തോടനു ബന്ധിച്ച് ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്ളിയേരി യൂണിറ്റിന്റെയും സംയുക്താഭി മുഖ്യത്തിൽ കോഴിക്കോട് ഗവ.ബീച്ച് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പിൽ 60 പേർ രജിസ്റ്റർ ചെയ്തു .52 പേർ രക്ത ദാനം നിർവ്വഹിച്ചു.
ഉള്ളിയേരി പഞ്ചായത്ത് ഹാളിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൽറാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.മെഡിക്കൽ ഓഫീസർ ഡോ. അഭിരാമി, ഡോ. ഗായത്രി എന്നിവർ സർട്ടിഫിക്കറ്റുകൾ നൽകി.
KVVES ഉള്ളിയേരി യൂണിറ്റ് നേതാക്കളായ കെഎം. ബാബു, ഖാദർ എംപി മുണ്ടോത്ത്,സുമേഷ്, ഖാദർ വി കെ, ഹോപ്പ് ഭാരവാഹികളായ നാസർ മാഷ് ആയഞ്ചേരി,ഷരീഫ് ആഷിയാന, ഷാജിമോൻ വെള്ളിമാട്കുന്ന്, ആരിഫ് ടികെ, ഷുക്കൂർ അത്തോളി,അംബിക അത്തോളി, അരുൺ നമ്പിയാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.ഇതോനുബന്ധിച്ച് കോഴിക്കോട് ട്രിനിറ്റി ഐ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും ഉണ്ടായിരുന്നു.