സൗജന്യ നേത്ര പരിശോധന തിമിര നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
വാർഡ് മെമ്പർ സുജ പി ഉദ്ഘാടനം ചെയ്തു.

തുരുത്തിമുക്ക് : ടി എം കെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഒന്നാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി സൗജന്യ നേത്ര പരിശോധന തിമിര നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. വിഷൻ ട്രസ്റ്റ് കണ്ണാശുപത്രി പേരാമ്പ്രയുടെയും ഐ സൈറ്റ് ഒപ്റ്റിക്കൽ നടുവണ്ണൂരിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന തിമിര നിർണ്ണയ ക്യാമ്പ് ശ്രദ്ധേയമായി. ക്യാമ്പ് വാർഡ് മെമ്പർ സുജ പി ഉദ്ഘാടനം ചെയ്തു.
എൻ കെ റഷീദ് അധ്യക്ഷൻ വഹിച്ച ചടങ്ങിൽ സാദത്ത് എം സി കെ സ്വാഗതവും പറഞ്ഞു. റംസൽ ഓ കെ, നൗഫൽ സി, നൗഷാദ് എൻ കെ, സഹീർ കെ എം, ആബിദ് എൻ കെ, നൗഫൽ എം സി കെ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സാജിദ് തടത്തിൽ നന്ദിയും പറഞ്ഞു