headerlogo
local

പൂക്കാട് കലാലയത്തിൽ ഡോ. എം. ആർ. രാഘവവാരിയരുടെ പ്രഭാഷണപരമ്പര ആരംഭിച്ചു

പ്രഭാഷണ പരമ്പര എം.എം. സചീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

 പൂക്കാട് കലാലയത്തിൽ ഡോ. എം. ആർ. രാഘവവാരിയരുടെ പ്രഭാഷണപരമ്പര ആരംഭിച്ചു
avatar image

NDR News

12 Aug 2025 08:36 AM

  കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ ഡോ. എം. ആർ. രാഘവവാരിയരുടെ പ്രഭാഷണ പരമ്പര ആരംഭിച്ചു. പ്രഭാഷണ പരമ്പര എം.എം. സചീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഞ്ച് ദിവസങ്ങളിലായി ദേശം, ഭാഷ, സംസ്കാരം ചരിത്രാന്വേഷണങ്ങൾ എന്ന വിഷയത്തിലാണ് പ്രഭാഷണ പരമ്പര. ആദ്യ ദിവസം പന്തലായനി കൊല്ലം വ്യാപാര ചരിത്രത്തിൽ’ എന്ന വിഷയത്തിലാണ് പ്രഭാഷണം നടന്നത്.

  മഞ്ചേരി എൻ. എസ്. കോളേജിൽ നിന്നും വിരമിച്ച ഡോ. എം. വിജയലക്ഷ്മി മോഡറേറ്ററായി രുന്നു. ഉദ്ഘാടന സമ്മേളനത്തിൽ യു.കെ. രാഘവൻ അധ്യക്ഷത വഹിച്ചു. കലാലയം പ്രിൻസിപ്പാൾ ശിവദാസ് ചേമഞ്ചേരി എം.ആർ. രാഘവവാരിയരെ പൊന്നാട ചാർത്തി. അഡ്വ. കെ.ടി. ശ്രീനിവാസൻ, ശിവദാസ് കാരോളി, ഡോ. എം. വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.

     ഇനി വരുന്ന ദിവസങ്ങളിൽ വൈകീട്ട് 4.30 ന് ഡോ. എം.സി. വസിഷ്ഠ് മോഡറേറ്ററായി ‘പ്രാചീന കേരള ചരിത്ര നിർമ്മിതി പ്രശ്നങ്ങളും പരിമിതികളും ‘ എന്ന വിഷയത്തിലും, ഡോ. പി. ശിവദാസൻ മോഡറേറ്ററായി ‘കോഴിക്കോട് സർവ്വകലാശാലയും കേരള ചരിത്രരചനാ ദൗത്യങ്ങളും ‘ എന്ന വിഷയത്തിലും, ഡോ. വി.വി ഹരിദാസ് മോഡറേറ്ററായി ‘സ്വരൂപങ്ങളുടെ കാലവും സാമൂതിരി വാഴ്ചയും’ എന്ന വിഷയത്തിലും, എ.എം. ഷിനാസ് മോഡറേറ്ററായി പ്രാചീന ലിപികളും ലിഖിതവിജ്ഞാനീയവും’ എന്ന വിഷയത്തിലും ക്ലാസുകൾ നടക്കും.

NDR News
12 Aug 2025 08:36 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents