നടുവണ്ണൂരിൽ സ്നേഹവീട് സമർപ്പിച്ചു
സ്നേഹ വീടിന്റെ താക്കോൽ ദാനം പുറക്കാട്ട് മായൻ ഹാജി നിർവഹിക്കുക യുണ്ടായി.

നടുവണ്ണൂർ:കോൺഗ്രസ്സ് പ്രവർത്തകനും , ബിസിനസ്കാരനു മായ പുറക്കാട്ട് ഉമർ നിഷാഫ് ഉമ്മയുടെ സ്മരണാർത്ഥം നിർമ്മിച്ച് സൗജന്യമായി നൽകിയ സ്നേഹ വീടിന്റെ താക്കോൽ ദാനം പുറക്കാട്ട് മായൻ ഹാജി നിർവഹിക്കുക യുണ്ടായി.
ഒമ്പതാം വാർഡ് മെമ്പർ സജ്ന അക്സർ പ്രസ്തുത ചടങ്ങിൽ അദ്ധ്യക്ഷം വഹിച്ചു. മഠത്തിൽ റഷീദ് സ്വാഗതം പറഞ്ഞു. കോൺഗ്രസ് നേതാവ് കൊയമ്പ്രത്ത് അലി റിപ്പോർട്ട് അവതരപ്പിക്കുകയുണ്ടായി. ചടങ്ങിൽ ആശംസകൾ അർപ്പിച്ച് കൊണ്ട് പൂക്കോയ തങ്ങൾ, മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട്ബാലൻ കാളിയാക്കൽ, വേലായുധൻമക്കാട്ട്,സുധീഷ് വെണ്ടിലോട്ട്, മുബീർ, മുഹമ്മദലി സി, ഹംസ ടി തുടങ്ങിയവർ സംസാരിച്ചു.
സമയബന്ധിതമായി പണി പൂർത്തീകരിച്ച കോൺട്രാക്ടറും കോൺഗ്രസ്സ് വാർഡ് പ്രസിഡണ്ടുമായിരുന്ന പുത്തലത്ത് ബാലന് പുറക്കാട്ട് ഉമർ നിഷാഫ് സ്നേഹോപഹാരം നൽകി.നാട്ടിൽ കാലങ്ങളായി കോൺഗ്രസ്സ് പ്രവർത്തനവും കാരുണ്യ പ്രവർത്തനങ്ങളും സംയോജിപ്പിച്ച് നടത്തിവരുന്ന കോൺഗ്രസ് തറവാട്ടിലെ ഇള മുറക്കാരൻ ഉമർ നിഷാഫിനെ വാർഡ് കോൺഗ്രസ് കമ്മിറ്റിക്ക് വേണ്ടി ഇ എം യൂസഫ് പൊന്നാട അണിയിക്കുകയുണ്ടായി.
അന്തരിച്ച കോൺഗ്രസ്സ് നേതാവ് ഗണേഷ് ബാബു (ഡി സി സി ട്രഷറർ) വിനോടുള്ള ആദര സൂചകമായി ഒരു മിനിറ്റ് മൗനം ആചരിച്ച് തുടങ്ങിയ ചടങ്ങിൽ നവാസ് നന്ദി പറഞ്ഞു.