എം.ടി.യുടെ ജന്മദിനത്തിൽ പേരാമ്പ്രയിൽ വിദ്യാരംഗം അക്ഷരോത്സവ സെമിനാർ
എഴുത്തുകാരനും എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം കോഡിനേറ്റർ ഡോ:എ.കെ. അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര:മലയാളത്തിൻ്റെ അക്ഷര പുണ്യമായ എം.ടി.യുടെ ജന്മദിനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി പേരാമ്പ്ര ഉപജില്ല സമിതിയുടെ നേതൃത്വത്തിൽ അക്ഷരോത്സവ പതിപ്പ് പ്രകാശനം, സമ്മാന വിതരണം, സെമിനാർ എന്നിവ നടന്നു. എഴുത്തുകാരനും എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം കോഡിനേറ്റർ ഡോ:എ.കെ. അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്തു.
വേദനകളെ തിരിച്ചറിഞ്ഞ് ചേർന്ന് നിൽക്കുന്ന മനുഷ്യ ഹൃദയമാണ് സമൂഹത്തിന് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.ജീവിത മൂല്യങ്ങൾ കാത്തുസൂക്ഷിക്കാനും സാഹചര്യങ്ങളെ അതിജീവിക്കാനും കുട്ടികൾക്ക് കഴിയണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ കൂട്ടി ചേർത്തു.
നൊച്ചാട് ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ പ്രസിഡണ്ട് ശാരദ പട്ടേരിക്കണ്ടി അധ്യക്ഷതവഹിച്ചു. ഉപജില്ലയിലെ എല്ലാ വിദ്യാർത്ഥികളും പങ്കാളികളായ എം.ടി പതിപ്പിൻ്റെ പ്രകാശനം മികച്ച പതിപ്പ് തയ്യാറാക്കിയ സ്കൂളുകൾക്കുള്ള സമ്മാന വിതരണം,ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള മഞ്ഞ് നോവൽ കാവ്യം എന്ന വിഷയത്തിൽ ഭാഷാ സെമിനാർ എന്നിവ നടന്നു.
ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.വി. പ്രമോദ് സമ്മാന വിതരണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷിജി കൊട്ടാറക്കൽ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശോഭന വൈശാഖ്, വിദ്യാരംഗം ഉപജില്ല കോഡിനേറ്റർ വി.എം. അഷറഫ്, പേരാമ്പ്ര ബി.പി.സി. കെ. ഷാജിമ, വിദ്യാരംഗം ജില്ല പ്രതിനിധി ബി.ബി. ബിനീഷ്, ബി.ആർ സി. ട്രയിനർ ടി.കെ. നൗഷാദ്, വി.കെ. സൗമ്യ, ജി.എസ്.സുജിന, വേണുഗോപാൽ പേരാമ്പ്ര, എം.ഫാത്തിമ, എന്നിവർ സംസാരിച്ചു. എഴുത്തുകാരായ എം.കെ. യൂസഫ്, രാജൻ നരയം കുളം സെമിനാർ വിലയിരുത്തി. നിരഞ്ജന എസ് മനോജ് ( നൊച്ചാട് എച്ച്.എസ്.എസ്) മിത്ര കിനാത്തിൽ ( ജി.എച്ച് എസ് നടുവണ്ണൂർ) സെലിൻ ഇസോസിബി (സെൻ്റ് ജോർജ് എച്ച്.എസ് കുളത്തു വയൽ) എന്നിവർ സെമിനാർ അവതരണത്തിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.