അസറ്റ് സ്വാതന്ത്ര്യദിനാഘോഷം
സ്വാതന്ത്ര്യദിനാഘോഷം ചെയർമാൻ സി എച്ച് ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര:അസറ്റ് വായനാ മുറ്റത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷം ചെയർമാൻ സി എച്ച് ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. അസറ്റ് ജനറൽ സെക്രട്ടറി നസീർ നൊച്ചാ ട് അധ്യക്ഷത വഹിച്ചു. സി എച്ച് കുഞ്ഞാമി പതാക ഉയർത്തി യതോടുകൂടി പരിപാടികൾക്ക് തുടക്കമായി. കേരള ഹയർസെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ ടി അബ്ദുല്ലത്തീഫ് സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി.
കരിക്കുലം കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കല്ലൂർ മുഹമ്മദലിക്ക് ചടങ്ങിൽ ഉപഹാരം നൽകി.
അരുൺ കിഴക്കയിൽ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനേരി നസീർ, ഗ്രാമപഞ്ചായത്ത് അംഗം കെ എം ഇസ്മായിൽ പി അബൂബക്കർ, ഇബ്രാഹിം കൊല്ലി, അഷ്‌റഫ് ഇല്ലത്ത്, കരുവിളത്തിൽ മുഹമ്മദ്, അസീസ് ഫൈസി കടിയങ്ങാട്, കങ്കാടത്ത് രാജൻ, വി കെ മൊയ്തു, സജീവൻ കല്ലോത്ത്, ജസീല ഇബ്രാഹിം, പി സവിത, കെ ഗീത പ്രസംഗിച്ചു. മാക്കൂൽ മൊയ്തീൻ സ്വാഗതവും ഫൈസൽ കടിയങ്ങാട് നന്ദിയും പറഞ്ഞു.