ജി .എച്ച് .എസ് .എസ് നടുവണ്ണൂരിൽ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു
സ്വാതന്ത്ര്യ ദിന പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി ദാമോദരൻ മാസ്റ്റർ നിർവ്വഹിച്ചു.

നടുവണ്ണൂർ:ജി.എച്ച് .എസ്.എസ് നടുവണ്ണൂരിൽ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. സ്വാതന്ത്ര്യ ദിന പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി പി ദാമോദരൻ മാസ്റ്റർ നിർവ്വഹിച്ചു.
പ്രിൻസിപ്പൽ ഇ കെ ഷാമിനി പതാക ഉയർത്തി. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.പിടിഎ പ്രസിഡന്റ് സത്യൻ കുളിയാപ്പൊയിൽ അധ്യക്ഷത വഹിച്ചു.
എസ് എം സി ചെയർമാൻ ഇ. വിനോദൻ, എം പി ടി എ ചെയർപേഴ്സൺ ഫാത്തിമ ഷാനവാസ്,ഹെഡ്മാസ്റ്റർ കെ നിഷിദ് ,പി ഷീന,പി കെ സന്ധ്യ, ഫാത്തിമ അബ്ദുൽ സലീം, മുഹമ്മദ് റിഹാൻ എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. സന്നദ്ധ സേനയിലെ കുട്ടികളുടെ മാർച്ച് പാസ്റ്റ്, കുട്ടികളുടെ കലാപരിപാടികൾ, പായസ വിതരണം എന്നിവ നടന്നു.