നൊച്ചാട് ഫീനിക്സ് ലൈബ്രറി ആൻ്റ് കൾച്ചറൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു
ലൈബ്രറി സെക്രട്ടറി ടി.എം. കുഞ്ഞിക്കണ്ണൻ പതാക ഉയർത്തി

നൊച്ചാട്: ഫീനിക്സ് ലൈബ്രറി ആൻ്റ് കൾച്ചറൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ലൈബ്രറി സെക്രട്ടറി ടി.എം. കുഞ്ഞിക്കണ്ണൻ പതാക ഉയർത്തി. വി.എം. സുധീഷ് അദ്ധ്യക്ഷത വഹിച്ചു.
മാധ്യമ പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ പി.കെ സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. എൻ. കുഞ്ഞിക്കണ്ണൻ, ബാലാമണിയമ്മ, ടി.എം. അഞ്ജലി, ടി.എം. സോന, സുനിത നാഞ്ഞൂറ, ജസീല വി.എം., ലീല വി.എം., പി.കെ. ചന്ദ്രിക, പി.കെ. സിജി, എൻ.കെ. ഗോപാലൻ, അശ്വതി, വി.എം. ലത എന്നിവർ സംസാരിച്ചു. പായസ ദാനവും, വനിതകൾക്ക് ചരിത്ര ക്വിസും നടത്തി. ബാലാമണി അമ്മ തിരുമംഗലത്ത് ഒന്നാം സ്ഥാനം നേടി.