വ്യപാരോത്സവത്തിൻ്റെ സമ്മാന കൂപ്പൺ വിതരണ ഉദ്ഘാടനം നടന്നു
സമ്മാന കൂപ്പൺ വിതരണ ഉദ്ഘാടനം എം എൽ എ കെ.എം.സച്ചിൻ ദേവ് നിർവഹിച്ചു.

ഉള്ളിയേരി: ഓണാഘോഷത്തിൻ്റെ ഭാഗമായി ഉള്ളിയേരിയിൽ വ്യാപാരി വ്യവസായി ഏകോപനസമിതി സംഘടിപ്പിക്കുന്ന വ്യപാരോത്സവ ത്തിൻ്റെ സമ്മാന കൂപ്പൺ വിതരണ ഉദ്ഘാടനം എം എൽ എ കെ.എം.സച്ചിൻ ദേവ് നിർവഹിച്ചു.
ഏകോപനസമിതി യൂണിറ്റ് പ്രസിഡൻ്റ് കെ.എം.ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. എസ്.സുമേഷ്, ടി.പി.മജീദ്,ജംഷിദ്, കെ.സോമൻ, റിയാസ് ഷാലിമാർ എന്നിവർ സംസാരിച്ചു.
ആഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 15 വരെ ഒരു മാസക്കാലയളവിൽ നടക്കുന്ന വ്യാപാരോത്സവത്തിന്റെ ഭാഗമായി ആകർഷകമായ സമ്മാനങ്ങൾ ഉപഭോക്താക്കൾക്ക് പർച്ചേസ് കൂപ്പൺ വഴി നൽകുന്നു. ഓണം 2k25ന്റെ ഭാഗമായി പൂക്കളവും ഓണസദ്യയും ആഗസ്ത് 28ന് ഉള്ളിയേരി കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കും.