നടുവണ്ണൂർ മഠത്തിൽ കുഴി റസിഡൻസ് അസോസിയേഷൻ അഗ്നിസുരക്ഷാ ബോധവത്കരണ ക്ലാസ്
ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ശ്രീ റഫീഖ് കാവിൽ ക്ലാസ് നയിച്ചു

നടുവണ്ണൂർ: നടുവണ്ണൂർ മഠത്തിൽ കുഴി ഗ്രാമ റസിഡൻസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗത്തോടനുബന്ധിച്ച് അഗ്നിസുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ശ്രീ റഫീഖ് കാവിൽ ക്ലാസ് നയിച്ചു.പാചകവാതക അപകട സാധ്യതകൾ, പ്രതിരോധ മാർഗ്ഗങ്ങൾ, വൈദ്യുതി അപകടങ്ങൾ അതിൻ്റെ പ്രതിരോധ മാർഗങ്ങൾ എന്നിവയെക്കുറിച്ച് വിശദീകരിച്ചു. ഫയർ എക്സ്റ്റിങ്യൂഷറുകളെ കുറിച്ച് പരിചയപ്പെടുത്തുകയും പ്രവർത്തിപ്പിക്കുന്നതിൽ പ്രായോഗിക പരിശീലനം നൽകുകയും ചെയ്തു. അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന റോപ്പ് റെസ്ക്യൂ പ്രവർത്തനങ്ങളും പരിശീലിപ്പിച്ചു.
കുന്നുമ്മൽകണ്ടി സുധീറിന്റെ വീട്ടിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. നടുവണ്ണൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ദാമോദരൻ മാസ്റ്റർ മുഖ്യാതിഥി ആയ പരിപാടിയിൽ അനൂപ് ബി എസ് അധ്യക്ഷത വഹിച്ചു. ഗിരീഷ് കുമാർ സ്വാഗതവും മനോജ് കൂമുള്ളാട്ട് നന്ദിയും പറഞ്ഞു. ഷാജി എ പി, രഞ്ജിത്ത് കുമാർ എ പി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.