പേരാമ്പ്രയിൽ കടകളിൽ ശുചിത്വ പരിശോധന ശക്തമാക്കി ആരോഗ്യ വകുപ്പ്
കേരള പൊതു ജനാരോഗ്യ നിയമ പ്രകാരം കടകൾക്ക് നോട്ടീസ് നൽകി

പേരാമ്പ്ര: ഭക്ഷണശാലകളിലെ ശുചിത്വ നിലവാര പരിശോധനാ പരിപാടി "ഹെൽത്തി കേരളയുടെ "ഭാഗമായി പേരാമ്പ്രയിൽ ആരോഗ്യ വകുപ്പ് ശുചിത്വ നിലവാര പരിശോധന നടത്തി. 13 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ മോശമായ സാഹചര്യത്തിൽ ഭക്ഷണ സാധനങ്ങൾ പാചകം ചെയ്യുന്ന സാഹചര്യം കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണ സാധനങ്ങൾ പാചകം ചെയ്ത് വിതരണം നടത്തുക, പകർച്ചവ്യാധികൾ പെരുകുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കുക എന്നിവയ്ക്കെതിരെയും കേരള പൊതു ജനാരോഗ്യ നിയമ പ്രകാരമുള്ള നോട്ടീസ് നൽകി.
വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണ സാധനങ്ങൾ പാചകം ചെയ്ത് വിതരണം നടത്തിയാൽ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് കാരയാട് അറിയിച്ചു. പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അബ്ദുൾഅസീസ് വി.ഒ. ജോബിൻ വർഗ്ഗീസ്, ചിഞ്ചു. കെ.എം. എന്നിവർ പരിശോധനയിൽ പങ്കെടുത്തു.