മേപ്പയൂർ മണ്ഡലം കോൺഗ്രസ് മുതിർന്ന ഫോട്ടോഗ്രാഫർമാർക്ക് ആദരം നല്കി
ഡിസിസി ജനറൽ സെക്രട്ടറി ഇ. അശോകൻ ഇന്ത്യൻ സ്റ്റുഡിയോ ഫോട്ടോഗ്രാഫർ കെ പി മോഹനനെ ആദരിച്ചു

മേപ്പയ്യൂർ:ലോക ഫോട്ടോഗ്രാഫി ദിനമായ ഓഗസ്റ്റ് 19ന് മേപ്പയൂരിലെ മുതിർന്ന ഫോട്ടോഗ്രാഫർമാരെ ആദരിച്ചു. മേപ്പയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആദരിക്കൽ ചടങ്ങ് ഡിസിസി ജനറൽ സെക്രട്ടറി ഇ. അശോകൻ ഇന്ത്യൻ സ്റ്റുഡിയോ ഫോട്ടോഗ്രാഫർ കെ പി മോഹനനെ ആദരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് പി കെ അനീഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. റെറ്റിന രമേശിനെ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സി.എം. ബാബു ആദരിച്ചു. മുരളി കാഴ്ചയെആന്തരി ഗോപാലകൃഷ്ണൻ ,ഐ എം സുരേഷിനെ പികെ അനീഷും ആദരിച്ചു ടി.കെ. അബ്ദുറഹിമാൻ, പറമ്പാട്ട് സുധാകരൻ ഷബീർ ജനത്ത്, എടയിലാട്ട് ഉണ്ണികൃഷ്ണൻ, ബിജു കുനിയിൽ, രാജഷ്കുനിയത്ത്, സുരേഷ് മുനൊടിയിൽ കെ.കെ.അനുരാഗ് സി. നാരായണൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.